വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഹാഡ വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്തു

574

വെള്ളാങ്ങല്ലൂര്‍ – വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ കാര്‍ഷിക ഉത്പാദന ഉപാധികളുടെ സംഭരണ വിതരണ കേന്ദ്രത്തിനായി ഹില്‍ ഏരിയ ഡവലപ്പ്‌മെന്റ് ഏജന്‍സിയുടെ സഹായത്തോടെ നിര്‍മ്മിച്ച ഹാഡ വിപണനകേന്ദ്രം ഇരിങ്ങാലക്കുട എം. എല്‍. എ പ്രൊഫ. കെ. യു അരുണന്‍ ഉദ്ഘാടനം ചെയ്തു.വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര സ്വാഗതം പറഞ്ഞു.എം .എല്‍. എ വി .ആര്‍ സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.തുടര്‍ന്ന് പ്രൊഫ കെ. യു അരുണന്‍ എം .എല്‍ .എ ആദ്യ വില്പന നടത്തി.തൃശ്ശൂര്‍ ജില്ലാ പഞ്ചാത്ത് മെമ്പര്‍മാരായ കാതറിന്‍ പോള്‍ ,ടി ജി ശങ്കരനാരായണന്‍ ,എന്‍ കെ ഉദയപ്രകാശ് ,വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ,പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് ,പുത്തന്‍ച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നദീര്‍ വി. എ ,വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍ കുമാര്‍ ,പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി .എസ് സുധന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി. കെ സംഗീത് നന്ദി പറഞ്ഞു

Advertisement