Thursday, November 6, 2025
26.9 C
Irinjālakuda

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ പുതിയ ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കുന്നു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജില്‍ ഈ അദ്ധ്യയനവര്ഷം രണ്ടു ബിവോക് ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കുന്നു.1.അപ്ലൈഡ് മൈക്രോബയോളജി & ഫോറന്‍സിക് സയന്‍സ് 2.മലയാളം & മാനുസ്‌ക്രിപ്റ്റ് മാനേജ്‌മെന്റ് യുജിസിയുടെയും കാലിക്കറ്റ് സര്‍വ്വകലാശാലയുടെയും അംഗീകാരമുള്ള എയ്ഡഡായ ബിരുദകോഴ്‌സുകള്‍ ആണിവ. മറ്റേതൊരു ഡിഗ്രി കോഴ്‌സുകള്‍ പോലെ തുടര്‍പഠന സാധ്യതകള്‍ നല്‍കുന്നതോടൊപ്പം നൂതനതൊഴില്‍ സാദ്ധ്യതകളില്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക കൂടി ചെയ്യുന്നവയാണ് ഈ കോഴ്‌സുകള്‍.

പ്രത്യേകതകള്‍:

Clinical, general, industrial, forensic science മേഖലകളില്‍ വിവിധ അവസരങ്ങള്‍ നല്‍കുന്ന കോഴ്‌സാണ് അപ്ലൈഡ് മൈക്രോബയോളജി & ഫോറന്‍സിക് സയന്‍സ്. സയന്റിഫിക് ഇന്‍വെസ്റ്റിഗേഷന്റെ പ്രാധാന്യം ഏറിവരുന്ന ഇക്കാലത്ത് ഈ കോഴ്‌സ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. വിവിധ ഹോട്ടല്‍ മേഖലകള്‍, ആതുരശുശ്രൂഷ, റിസര്‍ച്ച്, തുടങ്ങി നിരവധി സാധ്യതകള്‍ ഇതിനുണ്ട്.മലയാളം എന്ന പരമ്പരാഗത കോഴ്‌സിനു നൂതന തൊഴിലവസരസാധ്യതകള്‍ ചേര്‍ത്താണ് മലയാളം & മാനുസ്‌ക്രിപ്റ്റ് മാനേജ്‌മെന്റ് എന്ന കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്. പത്രപ്രവര്‍ത്തനം, മലയാളം ടൈപ്പിംഗ്, വിവര്‍ത്തനം തുടങ്ങിയ നിരവധി സാധ്യതകള്‍ക്കൊപ്പം പുരാരേഖകളുടെ ശാസ്ത്രീയപരിപാലനം കൂടിയും ഈ കോഴ്‌സിന്റെ ഭാഗമാണ്.

യോഗ്യത:

വി.എച്ച്. എസ്.സി., പ്ലസ് ടു സയന്‍സ് കഴിഞ്ഞവര്‍ക്ക് അപ്ലൈഡ് മൈക്രോബയോളജി & ഫോറന്‍സിക് സയന്‍സ് കോഴ്‌സിലേക്കും ഏതെങ്കിലും വിഷയത്തില്‍ പ്ലസ് ടു, വി.എച്ച്. എസ്.സി. കഴിഞ്ഞവര്‍ക്ക് മലയാളം & മാനുസ്‌ക്രിപ്റ്റ് മാനേജ്‌മെന്റ് എന്ന കോഴ്‌സിലേക്കും അപേക്ഷിക്കാം. അപേക്ഷകള്‍ stjosephs.edu.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ആഗസ്റ്റ് 13. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400741861 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Hot this week

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...

ശാന്തിനികേതനിൽ ലഹരി വിരുദ്ധഒറ്റയാൾ നാടകം മിസ്ഡ് കോൾ അരങ്ങേറി

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മലയാളം ക്ലബ്ബ് നീർമാതളത്തിൻ്റെയും സ്കൂൾ പ്രൊട്ടക്ഷൻ...

വെള്ളാങ്ങല്ലൂർ സ്വദേശി ബൈക്കപകടത്തിൽ മരിച്ചു

ഇരിങ്ങാലക്കുട : ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തീരദേശ റോഡിൽ നിയന്ത്രണം വിട്ട...

Topics

മലയാള ദിനാഘോഷം

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജിൽ മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷം...

സെൻ്റ് ജോസഫ്സ് കോളജ് നാഷണൽ സർവ്വീസ് സ്കീമൊരുക്കുന്ന സ്നേഹക്കൂടിൻ്റെ ശിലാസ്ഥാപനം

അവിട്ടത്തൂർ: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ “സ്നേഹക്കൂട് “ പദ്ധതിയുടെ ഭാഗമായി വേളൂക്കര ഗ്രാമപഞ്ചായത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img