താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കര്‍ക്കിടക മരുന്നുമായി ശാന്തിസദനത്തില്‍

351
Advertisement

ഇരിങ്ങാലക്കുട : അന്‍പതോളം അനാഥവൃദ്ധമാതാക്കള്‍ താമസിക്കുന്ന ഇരിങ്ങാലക്കുട ശാന്തിസദനത്തിലേക്കു കര്‍ക്കിടക മരുന്ന്‌ലഡ്ഡുവും സോപ്പുപൊടിയും പലഹാരങ്ങളുമായി വിമല സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സന്ദര്‍ശനം നടത്തി. വര്‍ത്തമാനവും കളികളുമായി ഒരു മണിക്കൂറോളം ചെലവഴിച്ച കുട്ടികള്‍ അന്തേവാസികള്‍ക്ക് മുന്നില്‍ മോണോ ആക്ട് ,മിമിക്രി,പാട്ടുകള്‍ എന്നിവ അവതരിപ്പിച്ചു. പുതുതലമുറക്കാര്‍ക്കു വൃദ്ധരോടു സഹാനുഭൂതി ഉളവാക്കാന്‍ വേണ്ടി ഇത്തരം സന്ദര്‍ശനങ്ങള്‍ ഉപകരിക്കും എന്ന് ഇതിന്റെ സംഘടകയായ സിജി വി പോള്‍ അഭിപ്രായപ്പെട്ടു.