‘വര്‍ഗീയതയും മതതീവ്രവാദവും’ സെമിനാര്‍ നടന്നു

400

വെള്ളാങ്ങല്ലൂര്‍: കെ.പി.സി.സി. ന്യൂനപക്ഷ വിഭാഗം കൊടുങ്ങല്ലൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘വര്‍ഗീയതയും മതതീവ്രവാദവും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ന്യൂന പക്ഷവിഭാഗം ജില്ലാ ചെയര്‍മാന്‍ നൗഷാദ് ആറ്റുപറമ്പത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയര്‍മാന്‍ ജോയ് കോലങ്കണ്ണി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ശോഭ സുബിന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.ഐ. നജീബ്, അയൂബ് കരൂപ്പടന്ന, നസീമ നാസര്‍, വി.എ.നദീര്‍, പി.കെ.നൗഷാദ്, സി.കെ.റാഫി, ആലിസ് തോമസ്, റസിയ അബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Advertisement