എം പി ഇന്നസെന്റിന്റെ വീട്ടിലേയ്ക്ക് ആം ആദ്മി പ്രതിഷേധ മാര്‍ച്ച് നടത്തി.

956

ഇരിങ്ങാലക്കുട : തീരദേശ മേഖലയില്‍ മഴ കെടുതിമൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ചാലക്കുടി എം പി ഇന്നസെന്റ് കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയോ, ദുരിതാശ്വാസ സഹായങ്ങള്‍ എത്തിക്കുകയോ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ഇരിങ്ങാലക്കുടയിലെ വസതിയിലേക്ക് ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍മാരായ അബൂബക്കര്‍ , ബൈജു , അല്‍ഫോണ്‍സ് ടീച്ചര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Advertisement