തൊമ്മാന ; കടുപ്പശ്ശേരി ജി യു പി സ്‌കൂളില്‍ കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജന്തു ക്ഷേമ ക്ലബും ഉദ്ഘാടനവും മുട്ട കോഴി വിതരണം നടന്നു. ഹെഡ്മിസ്ട്രസ് മരിയസ്റ്റല്ലാ സ്വാഗതം ആശംസിച്ചു. ഇരിങ്ങാലക്കുട എം എല്‍ എ കെ.യു. അരുണ്ണന്‍ മാഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. പദ്ധതി വിശിദീകരണം വെറ്റിനറി സര്‍ജന്‍ ഡോ.കെ.വി ഷിബു നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ കെ.എ.പ്രകാശന്‍, ടി.എസ്.സുരേഷ്, ലാലു വട്ടപറമ്പില്‍.പി.ടി.എ.പ്രസിഡന്റ് വിന്‍സന്റ് ചാതേലി, സ്റ്റെപ്പ് സംഘടനാ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.കൃഷ്ണ കുമാരി ടീച്ചര്‍ നന്ദിയും പറഞ്ഞു.
Advertisement