ഇരിങ്ങാലക്കുട : ശിവാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് യോഗ ചാരിറ്റബിള്‍ ട്രസ്റ്റ് സംസ്ഥനതലത്തില്‍ നടത്തുന്ന യോഗപ്രചരണ റോഡ് ഷോയ്ക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്‍കി.നഗരസഭ കൗണ്‍സിലര്‍ വി സി വര്‍ഗ്ഗീസ് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.യോഗയുടെ സവിശേഷതകളെ കുറിച്ച് ശിവാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് യോഗ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധി മേച്ചേരി വാസു സംസാരിച്ചു.ദേശീയ അദ്ധ്യാപക പുരസ്‌ക്കാര ജേതാവ് ശശിഭൂഷണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘അതിജീവനത്തിന്റെ ആരോഗ്യശാസ്ത്രം’ എന്ന പാവനാടകവും അരങ്ങേറി.യോഗ അദ്ധ്യാപകന്‍മാരായ ഷൈജു തെയ്യാശ്ശേരി(ആര്‍ഷ യോഗകേന്ദ്ര),ഉമ സുകുമാരന്‍ (ആര്‍ഷയോഗ കുലീപിനി),കൃഷ്ണകുമാര്‍(സട്ടില്‍ യോഗസെന്റര്‍) എന്നിവര്‍ നേതൃത്വം വഹിച്ചു.
Advertisement