ഇരിങ്ങാലക്കുട : കേന്ദ്ര ഗവണ്മെന്റിന്റെ കര്‍ഷ ദ്രോഹ നയങ്ങള്‍ അവസാനിപ്പിക്കുക, കാര്‍ഷിക വിളകള്‍ക്ക് ന്യായവില നടപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കര്‍ഷകസംഘം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍ വനിതാ കര്‍ഷക ധര്‍ണ്ണ നടത്തി. കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് അമ്പാടി വേണു ഉദ്ഘാടനം ചെയ്തു. കാഞ്ചന കൃഷ്ണന്‍ അദ്ധ്യക്ഷയായി.ടി.എസ്.സജീവന്‍ മാസ്റ്റര്‍, എം.ബി.രാജു എന്നിവര്‍ പ്രസംഗിച്ചു. സുനിതാ മനോജ് സ്വാഗതവും, അജിത പീതാംബരന്‍ നന്ദിയും പറഞ്ഞു.
Advertisement