ചാമ്പഗ്രാമം പദ്ധതിയ്ക്ക് ഊരകത്ത് തുടക്കമായി

534
Advertisement

പുല്ലൂര്‍ : മുന്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റും സി പി എം നേതാവമായിരുന്ന പി എല്‍ ഔസേപ്പ് മാസ്റ്ററുടെ അഞ്ചാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി സി പി എം ഊരകം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ചാമ്പഗ്രാമം പദ്ധതി നടപ്പിലാക്കുന്നു.ബ്രാഞ്ചിന് കീഴിലുള്ള 400 ല്‍പരം വീടുകളില്‍ ചാമ്പമരം വച്ച് പിടിക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.സി പി എം ഏരിയ സെക്രട്ടറി കെ സി പ്രേമരാജന്‍ ചാമ്പഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു.ലോക്കല്‍ സെക്രട്ടറി ശശിധരന്‍ തേറാട്ടില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്രാഞ്ച് സെക്രട്ടറി എന്‍ കെ സത്യന്‍ സ്വാഗതവും പി എല്‍ ദേവസ്സി നന്ദിയും പറഞ്ഞു.60 ഓളം പ്രവര്‍ത്തകര്‍ 10 ഗ്രൂപ്പുകളിലായി തിരിഞ്ഞ് ഒരു ദിവസം കൊണ്ട് തൈവിതരണം പൂര്‍ത്തിയാക്കി.