ഇരിങ്ങാലക്കുട : കാലവര്‍ഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ആസാദ് റോഡ് നിവാസികള്‍ക്ക് സഹായഹസ്തമായി കത്തീഡ്രല്‍ ഇടവക അരിയും പലവ്യഞ്ജനങ്ങളും നല്‍കുന്നതിന്റെ വിതരണോല്‍ഘാടനം ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു . കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍, കത്തീഡ്രല്‍ ട്രസ്റ്റിമാരായ ജോണി പൊഴോലിപറമ്പില്‍, ജെയ്‌സന്‍ കരപരമ്പില്‍, അഡ്വ. വി.സി. വര്‍ഗ്ഗീസ്, കമ്മറ്റി അംഗങ്ങളായ ലോറന്‍സ് ആളൂക്കാരന്‍, ടെല്‍സണ്‍ കോട്ടോളി, കേന്ദ്രസമിതി പ്രസിഡന്റ് അഡ്വ. ഹോബി ജോളി,ചൈതന്യ കുടുംബസമ്മേളന യൂണിറ്റ് പ്രസിഡന്റ് വിക്ടറി തൊഴുത്തുംപറമ്പില്‍, ആന്റു കുറുവീട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Advertisement