വയലറ്റ് നിറത്തില്‍ പുതിയ നൂറ് രൂപ നോട്ട് വരുന്നു; പഴയ നോട്ടുകള്‍ പിന്‍വലിക്കില്ല

1591

ഇരിങ്ങാലക്കുട: 50, 10 രൂപയുടെ പുതിയ നോട്ടുകള്‍ക്ക് പിന്നാലെ 100 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നു. വയലറ്റ് നിറത്തിലാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കുക. പഴയ നൂറു രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാതെയാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നത്. 66mm x 142mm വലുപ്പത്തിലുള്ളതായിരിക്കും പുതിയ നോട്ട്.യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഗുജറാത്തിലെ റാണി കി വവ് എന്ന ചരിത്ര സ്മാരകത്തിന്റെ ചിത്രം നോട്ടിന്റെ പിന്‍ഭാഗത്ത് ആലേഖനം ചെയ്യും. മധ്യപ്രദേശിലെ ദേവാസിലെ ബാങ്ക് നോട്ട് പ്രസ്സിലാണ് നോട്ട് അച്ചടിക്കുന്നത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ നോട്ടുകള്‍ വിതരണം ചെയ്യാന്‍ സാധിക്കും എന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

Advertisement