ഇരിങ്ങാലക്കുട : പൊതുവിദ്യഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂളിലെ നാല് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ കൂടി പ്രവര്‍ത്തനക്ഷമമാക്കി.ഇതില്‍ മൂന്നെണ്ണം സര്‍ക്കാരും ഒരെണ്ണം പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തിലുമാണ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.കഴിഞ്ഞ വര്‍ഷം ഒരു ക്ലാസ് റും പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സ്മാര്‍ട്ട് ക്ലാസ് റും നിര്‍മ്മിച്ച് നല്‍കിയിരുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം നൂറ് ശതമാനം വിജയവും ഇത്തവണ ബോയ്‌സ് സ്‌കൂള്‍ കരസ്ഥമാക്കിയിരുന്നു.സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണന്‍ നിമ്യഷിജു നിര്‍വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ ബേബി ജോസ് കട്ട്‌ല അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൗണ്‍സിലര്‍ എം ആര്‍ ഷാജു,പി ടി എ പ്രസിഡന്റ് പ്രജിത സുനില്‍കുമാര്‍,പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ടി എ ജോസ്,ബഷീര്‍ സി എ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഹെഡ്മിസ്ട്രസ്സ് സി കെ ഉഷ സ്വാഗതവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി സി പി ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂള്‍ ഇനി ഹൈടെക് വിദ്യഭ്യാസം : നാല് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ കൂടി പ്രവര്‍ത്തനക്ഷമമാക്കി.
Advertisement