യുവ പോരാളിയ്ക്ക് വീരോചിത വിട.

693
Advertisement

പുല്ലൂര്‍ : എസ് എഫ് ഐ മുന്‍ ഏരിയ സെക്രട്ടറി അനീഷ് വെട്ടിയാട്ടിലിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന ബാഷ്പാജ്ഞലിയോടെ വിട നല്‍കി.മുരിയാട് കായലില്‍ ആനുരുളി ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് തോണിയില്‍ നിന്ന് വീണ് അനീഷ് മരിച്ചത്.രാവിലെ തൃശൂര്‍ മെഡിയ്ക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ ഠാണാവ് പരിസരത്ത് നിന്ന് നൂറ് കണ്ണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം വീട്ടിലെത്തിച്ചത്.അനീഷിനെ അവസാനമായി ഒരു നോക്ക് കാണാന്‍ സുഹൃത്തുക്കളും നാട്ടുക്കാരടക്കം വന്‍ ജനാവലിയാണ് വീട്ടില്‍ തടിച്ച് കൂടിയത്.സി പി ഐ(എം) ജില്ല സെക്രട്ടറി എം എം വര്‍ഗ്ഗീസ്,സി ഐ ടി യു ജില്ലാ പ്രസിഡന്റ് യു പി ജോസഫ്,എം എല്‍ എ പ്രൊഫ. കെ യു അരുണന്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്,സി പി എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്,കെ ആര്‍ വിജയ എന്നിവര്‍ അനുശോചനം അറിയിക്കാന്‍ എത്തിയിരുന്നു.അച്ഛന്‍ ഗിരിജന്‍,അമ്മ മുന്‍ പഞ്ചായത്തംഗം രജനീ,സഹോദരങ്ങള്‍ :പരേതനായ ബിനീഷ് ,അജീഷ്.സംസ്‌ക്കാരം സ്വവസതിയില്‍ നടത്തി.

Advertisement