ഗാന്ധിജി സങ്കല്‍പ്പിച്ച രാമരാജ്യമല്ല ഇപ്പോള്‍ രാമരാജ്യം പറഞ്ഞ് നടക്കുന്നവര്‍ വിഭാവനം ചെയ്യുന്നത് : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

844

ഇരിങ്ങാലക്കുട : ഗാന്ധിജി സങ്കല്‍പ്പിച്ച രാമരാജ്യമല്ല ഇപ്പോള്‍ രാമരാജ്യം പറഞ്ഞ് നടക്കുന്നവര്‍ വിഭാവനം ചെയ്യുന്നത് എന്നും രാമയണത്തിലെ രാമന്റെ പാതയിലല്ലാതെ മാരിചന്റെ പാത പിന്തുടരുന്നവരാണ് രാമായണത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.കൂടല്‍മാണിക്യം ദേവസ്വം കൊട്ടിലായ്ക്കല്‍ പറമ്പില്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് നാലമ്പലം പില്‍ഗ്രിമേജ് സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തി പുതിയതായി നിര്‍മ്മിച്ചു നല്‍കിയ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.രാമയണകഥ അമര്‍ചിത്രകഥകളില്‍ മാത്രം വായിച്ചവരാണ് ഇത്തരത്തില്‍ വിവാദങ്ങളുമായി രംഗത്ത് വരുന്നതെന്നും രാമയണം വായിച്ചവര്‍ അന്യമത വിദേഷം പ്രചരിപ്പിക്കില്ലെന്നും അദേഹം കൂട്ടിചേര്‍ത്തു.പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്മ്യഷിജു മുഖ്യാതിഥിയായിരുന്നു. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ സ്വാഗതവും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എ എം സുമ നന്ദിയും പറഞ്ഞു.തന്ത്രി പ്രതിനിധി എന്‍ പി പരമേശ്വരന്‍ നമ്പൂതിരി,ഭരണസമിതി അംഗങ്ങളായ രാജേഷ് തമ്പാന്‍,ഭരതന്‍ കണ്ടേങ്കാട്ടില്‍,എ ജി സുരേഷ് എന്നിവര്‍ സംസാരിച്ചു.

 

Advertisement