ഇരിങ്ങാലക്കുട : ബൈപ്പാസ് റോഡില്‍ സ്ഥിരം അപകടമൂലയായ ഞവരകുളത്തിന് സമീപത്തെ നാല് മൂലയില്‍ ഇത്തവണ അപകടത്തില്‍ പെട്ടത് നാല്‍കാലിയാണ്.സമീപത്തെ പറമ്പില്‍ പുല്ല് തിന്നാന്‍ കെട്ടിയിട്ടിരുന്ന പശുകുട്ടി കയര്‍ അഴിഞ്ഞ് റോഡിലെക്കിറങ്ങുകയായിരുന്നു.ഈ സമയം തൃശൂരിലേയ്ക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്‌റ്റേപ്പ് ബസ് വരുകയും പശുകുട്ടി ബസിനടിയില്‍ പെടുകയുമായിരുന്നു.പശുകുട്ടിയെ വലിച്ച് ബസ് കുറച്ച് ദൂരം പിന്നിട്ടപ്പോഴെക്കും സംഭവം കണ്ട നാട്ടുക്കാര്‍ ഒച്ചവെച്ച് ബസ് നിര്‍ത്തിച്ചു.പുറകെ വരുകയായിരുന്ന ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്തും സംഘവും നാട്ടുക്കാരുടെ സഹായത്തോടെ പശുകുട്ടിയെ നിസാര പരിക്കുകളോടെ രക്ഷിക്കുകയായിരുന്നു.കഴിഞ്ഞ ആഴ്ച്ചയും ഇവിടെ കാറും ഓട്ടോറിക്ഷയും അപകടത്തില്‍പെട്ടിരുന്നു.ബൈപാസില്‍ ഹംമ്പുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.
Advertisement