മാപ്രാണം പള്ളിയില്‍ തിരുന്നാള്‍ നവവവാര ,ധ്യാന ശുശ്രൂഷാചരണം ഒന്നാം വെള്ളിയാഴ്ച

697

മാപ്രാണം: മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദൈവാലയത്തില്‍ സെപ്റ്റംബര്‍ 12,13,14,15 തിയ്യതികളില്‍ നടത്തപ്പെടുന്ന കുരിശുമുത്തപ്പന്റെ തിരുന്നാളിന്റെ മുന്നോടിയായി നവവരാചരണം ഒന്നാം വെള്ളിയാഴ്ച ശുശ്രൂഷകള്‍ 06-07-2018 ന് നടത്തപ്പെടും .രാവിലെ 6 മണിക്ക് വി കുര്‍ബ്ബാന ,10 മണിയുടെ വി കുര്‍ബ്ബാനയെ തുടര്‍ന്ന് ലദീഞ്ഞ് ,നൊവേന,ബൈബിള്‍ പ്രഭാഷണം ,ആരാധന എന്നിവയ്ക്ക് ഫാ ജിഷന്‍ കൈതാരത്ത് , ഫാ ഡോ .ജോജോ ആന്റണി തൊടുപ്പറമ്പില്‍ ,ഫാ. ജോയേല്‍ ചെറുവത്തൂര്‍ നേതൃത്വം നല്‍കും.തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം നേര്‍ച്ച ഭക്ഷണം ഉണ്ടായിരിക്കുന്നതാണ് .വൈകീട്ട് 4 മണിക്ക് വി കുര്‍ബ്ബാന ,കുരിശിന്റെ വഴി ,5.15 ന് സെന്റ് ജോണ്‍ കപ്പേളയില്‍ വി കുരിശിന്റെ നൊവേന

Advertisement