ബി.ജെ.പി. പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സോഡാകുപ്പി എറിഞ്ഞതായി പരാതി

710

അരിപ്പാലം: പൂമംഗലം പഞ്ചായത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സോഡാകുപ്പി എറിഞ്ഞതായി പരാതി. അരിപ്പാലം കരുവാപ്പടി സ്വദേശി കുഴുപ്പുള്ളി സുരേഷിന്റെ വീട്ടിലേക്കാണ് സോഡാ നിറച്ച സോഡാകുപ്പി എറിഞ്ഞതെന്ന് പറയുന്നു. കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തിന് പിറകില്‍ ഡി.വൈ.എഫ്.ഐ. ഗുണ്ടകളാണെന്ന് അവര്‍ ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിബി കുന്നുമ്മക്കര, മനോജ് നടുവത്തുപറമ്പില്‍, ശരത് ശിവാനന്ദന്‍, മനോജ് കല്ലിങ്ങാട്ടില്‍ എന്നിവര്‍ സംസാരിച്ചു.

 

 

Advertisement