ബി ജെ പി മുരിയാട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

503

മുരിയാട്:മുരിയാട് പഞ്ചായത്ത് ഭരണസമിതിയുടെ വികസന മുരടിപ്പിനും മെല്ലെ പോക്ക് നയങ്ങള്‍ക്കെതിരെ ബിജെപി മുരിയാട് പഞ്ചായത്ത് സമിതി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.13ാം വാര്‍ഡിലെ മുടിച്ചിറയുടെ ശോചനിയാവസ്ഥ പരിഹരിക്കുക,തറയിലക്കാട് – വെളളിലംക്കുന്ന് പ്രദേശത്ത് നിലനില്‍ക്കുന്ന ജലക്ഷാമത്തിന് സമഗ്രമായ പദ്ധതി നടപ്പിലാക്കുക,2016ന് ശേഷം അപേക്ഷിച്ചവര്‍ക്ക് ക്ഷേമ പെന്‍ഷന്‍ ഉടന്‍ അനുവദിയ്ക്കുക,പ്രധാനമന്ത്രി ആവാസ് യോജന നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കാലത്ത് 10 മണി മുതല്‍ വൈകിട്ട് 5 മണിവരെ ധര്‍ണ്ണ നടത്തുന്നു.ബി ജെ പി പഞ്ചായത്ത് പ്രസിഡണ്ട് ജയന്‍ മണ്ണാളത്ത് അദ്ധ്യക്ഷത വഹിച്ചു.BJP നിയോജക മണ്ഡലം പ്രസിഡണ്ട് സുനില്‍ കുമാര്‍. TS ഉദ്ഘാടനം നിര്‍വ്വഹിച്ചു ഗിരീശന്‍,വേണുമാസ്റ്റര്‍,മഹേഷ് വെളിയത്ത്,രവി മഠത്തിക്കര,രാജേഷ് TR,അഖിലാഷ് വിശ്വനാഥന്‍,ശിവരാമന്‍,രഞ്ചിത്ത്,സന്ദീപ് എന്നിവര്‍ സംസാരിച്ചു.

 

Advertisement