രോഗികള്‍ക്കാശ്വാസമായി ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജ് ഇരിങ്ങാലക്കുടയിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വീല്‍ ചെയറുകള്‍

590
Advertisement

ഇരിങ്ങാലക്കുട:രോഗികള്‍ക്കാശ്വാസമായി ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജ് ഇരിങ്ങാലക്കുടയിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വീല്‍ ചെയറുകള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ വിതരണം ചെയ്തു.പഠനത്തോടൊപ്പം സാമൂഹ്യപ്രതിബദ്ധത വച്ചുപുലര്‍ത്തണമെന്ന ലക്ഷ്യത്തോടെ കേരളത്തിലേ തിരഞ്ഞെടുത്ത ഗവണ്‍മെന്റ് ആശുപത്രികള്‍ക്കും വ്യക്തികള്‍ക്കും വീല്‍ചെയര്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ കൊല്ലം ജില്ലയിലെത്തിയത്. കൊല്ലം കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗം ചെയര്‍മാന്‍ ഡോ. സുജിത്തിന്റെ സാന്നിദ്ധ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്വയം നിര്‍മ്മിച്ച വീല്‍ചെയറുകള്‍ ആശുപത്രി ഡെപ്യൂട്ടി സുപ്രണ്ട് അജിതാ. വി ക്കും ,ആര്‍ .എം. ഒ ഡോ.അനില്‍കുമാറിനും കൈമാറി. വിദ്യാര്‍ത്ഥികളുടെ ഈ യജ്ഞത്തെ ആശുപത്രി സുപ്രണ്ടും ,അര്‍ എം ഒ യും അഭിവാദ്യം ചെയ്ത് സംസാരിച്ചു. കോര്‍പറേഷന്‍ ഹെല്‍ത്ത് വിഭാഗം ചെയര്‍മാന്‍ ഡോ.സുജിത് വിദ്യാര്‍ത്ഥികളുടെ ഭാവിപരിപാടികള്‍ക്ക് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വീല്‍ ചെയറുകളുടെ സൗജ്യന്യ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍വച്ച് ബഹു. കേരളാ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിച്ചിരുന്നു..
ഈ ജൂലൈ മാസത്തില്‍ തന്നെ കേരളത്തിലേ തിരഞ്ഞെടുത്ത എല്ലാ ഗവണ്‍മെന്റ് ആശുപത്രികളില്‍ എത്തിക്കുന്നതിനുള്ള കഠിന പ്രയത്‌നത്തിലാണ് ഈ എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥികള്‍.

 

 

Advertisement