Monday, June 22, 2026
25.7 C
Irinjālakuda

കടുപ്പശ്ശേരി സ്വദേശി കാന്‍സര്‍ രോഗിയെ പോലീസ് ഭീഷണിപെടുത്തിയതായി പരാതി.

ഇരിങ്ങാലക്കുട : കടുപ്പശ്ശേരി സ്വദേശി തെക്കൂട്ട് വലുപറമ്പില്‍ അബിന്‍ദാസ് (32) നാണ് ആളൂര്‍ പോലിസില്‍ നിന്നും ഭീഷണി നേരിട്ടതായി പരാതിയുള്ളത്.ഒന്നര വര്‍ഷം മുന്‍പാണ് വെളളാഞ്ചേരി സ്വദേശി യുവതിയുമായി അബിന്റെ വിവാഹം നടന്നത്.കഴിഞ്ഞ നവംമ്പര്‍ മാസം അബിന് കാലില്‍ കാന്‍സര്‍ ആണെന്ന വിവരം സ്ഥിതികരിക്കരിച്ചതിനെ തുടര്‍ന്ന് ചികിത്സ ആരംഭിയ്ക്കുകയും ഏപ്രില്‍ മാസത്തോടെ വിവാഹം കഴിച്ച യുവതി അബിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേയ്ക്ക് പോവുകയുമായിരുന്നു.തുടര്‍ന്നാണ് അബിനെതിരെ യുവതി ആളൂര്‍ സ്റ്റേഷനില്‍ അബിന്‍ അപകടപെടുത്തിയെന്നാരോപിച്ച് പരാതി നല്‍കുന്നത്.യുവതിയുടെ സോഷ്യല്‍മിഡിയില്‍ കടന്ന് കയറിയെന്ന് ആരോപിച്ചും പരാതിയുണ്ടായിരുന്നു.കാന്‍സര്‍ സെന്ററിലേയ്ക്ക് കീമോ ചെയ്യാന്‍ പോവുകയായിരുന്ന അബിനെ പോലിസ് സ്‌റ്റേഷനില്‍ വിളിച്ച് വരുത്തുകയും മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അബിന്റെ ശാരിരിക നില വീണ്ടും വഷളാവുകയായിരുന്നുവെന്ന് അബിന്‍ പറയുന്നു.അബിന്റെ അസുഖത്തിന്റെ മരുന്നുകളും കുറിപ്പടികളും ഭാര്യ കൊണ്ടുപോയത് തിരികെ ലഭിയ്ക്കാത്ത സാഹചര്യത്തിലും തുടര്‍ന്നും പോലിസില്‍ നിന്നും വിവാഹമോചനത്തിനായി സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ എസ് പിയ്ക്ക് പരാതി നല്‍കുകയായിരുന്നു.നല്ലൊരു മാജിഷ്യന്‍ കൂടിയായ അബിന് കുടുംബത്തിന്റെയും കൂട്ടുക്കാരുടെയും പിന്തുണ്ണയുള്ളത് കൊണ്ട് മാത്രമാണ് ജീവിതത്തിലേയ്ക്ക് തിരിച്ചെത്താന്‍ സാധിച്ചതെന്ന് പറയുന്നു.ആറാമത്തെ കീമോയും കഴിഞ്ഞ് റിസള്‍ട്ടിനായി കാത്തിരിക്കുകയാണ് അബിനിപ്പോള്‍.എന്നാല്‍ അബിനെ ഭീഷണിപെടുത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.അബിനെതിരെ പരാതി വന്നപ്പോള്‍ കേസെടുക്കാതെ പരാതിക്കാരെ ആശ്വസിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img