Thursday, August 14, 2025
23 C
Irinjālakuda

കടുപ്പശ്ശേരി സ്വദേശി കാന്‍സര്‍ രോഗിയെ പോലീസ് ഭീഷണിപെടുത്തിയതായി പരാതി.

ഇരിങ്ങാലക്കുട : കടുപ്പശ്ശേരി സ്വദേശി തെക്കൂട്ട് വലുപറമ്പില്‍ അബിന്‍ദാസ് (32) നാണ് ആളൂര്‍ പോലിസില്‍ നിന്നും ഭീഷണി നേരിട്ടതായി പരാതിയുള്ളത്.ഒന്നര വര്‍ഷം മുന്‍പാണ് വെളളാഞ്ചേരി സ്വദേശി യുവതിയുമായി അബിന്റെ വിവാഹം നടന്നത്.കഴിഞ്ഞ നവംമ്പര്‍ മാസം അബിന് കാലില്‍ കാന്‍സര്‍ ആണെന്ന വിവരം സ്ഥിതികരിക്കരിച്ചതിനെ തുടര്‍ന്ന് ചികിത്സ ആരംഭിയ്ക്കുകയും ഏപ്രില്‍ മാസത്തോടെ വിവാഹം കഴിച്ച യുവതി അബിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേയ്ക്ക് പോവുകയുമായിരുന്നു.തുടര്‍ന്നാണ് അബിനെതിരെ യുവതി ആളൂര്‍ സ്റ്റേഷനില്‍ അബിന്‍ അപകടപെടുത്തിയെന്നാരോപിച്ച് പരാതി നല്‍കുന്നത്.യുവതിയുടെ സോഷ്യല്‍മിഡിയില്‍ കടന്ന് കയറിയെന്ന് ആരോപിച്ചും പരാതിയുണ്ടായിരുന്നു.കാന്‍സര്‍ സെന്ററിലേയ്ക്ക് കീമോ ചെയ്യാന്‍ പോവുകയായിരുന്ന അബിനെ പോലിസ് സ്‌റ്റേഷനില്‍ വിളിച്ച് വരുത്തുകയും മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അബിന്റെ ശാരിരിക നില വീണ്ടും വഷളാവുകയായിരുന്നുവെന്ന് അബിന്‍ പറയുന്നു.അബിന്റെ അസുഖത്തിന്റെ മരുന്നുകളും കുറിപ്പടികളും ഭാര്യ കൊണ്ടുപോയത് തിരികെ ലഭിയ്ക്കാത്ത സാഹചര്യത്തിലും തുടര്‍ന്നും പോലിസില്‍ നിന്നും വിവാഹമോചനത്തിനായി സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ എസ് പിയ്ക്ക് പരാതി നല്‍കുകയായിരുന്നു.നല്ലൊരു മാജിഷ്യന്‍ കൂടിയായ അബിന് കുടുംബത്തിന്റെയും കൂട്ടുക്കാരുടെയും പിന്തുണ്ണയുള്ളത് കൊണ്ട് മാത്രമാണ് ജീവിതത്തിലേയ്ക്ക് തിരിച്ചെത്താന്‍ സാധിച്ചതെന്ന് പറയുന്നു.ആറാമത്തെ കീമോയും കഴിഞ്ഞ് റിസള്‍ട്ടിനായി കാത്തിരിക്കുകയാണ് അബിനിപ്പോള്‍.എന്നാല്‍ അബിനെ ഭീഷണിപെടുത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.അബിനെതിരെ പരാതി വന്നപ്പോള്‍ കേസെടുക്കാതെ പരാതിക്കാരെ ആശ്വസിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു.

Hot this week

സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ സൗണ്ട് സിസ്റ്റം ഉദ്ഘാടനം.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ...

അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കോമേഴ്‌സ്സിൽ ഡോക്ടറേറ്റ്

അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കോമേഴ്‌സ്സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ലിപിൻരാജ് കെ (...

റോഡിൽ കാർ പാർക്ക് ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യത്താൽ ആക്രമണം, സ്റ്റേഷൻ റൗഡി ഹിമേഷും രണ്ട് കൂട്ടാളികളും റിമാന്റിലേക്ക്

റോഡിൽ കാർ പാർക്ക് ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യത്താൽ ആക്രമണം, സ്റ്റേഷൻ റൗഡി...

പ്രേംചന്ദ് ജയന്തി ആഘോഷിച്ചു.

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ ഹിന്ദി വിഭാഗം പ്രേംചന്ദ് ദിനം വിവിധ...

സിനിമാ തിയറ്ററിന് മുന്നിൽ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

സിനിമാ തിയറ്ററിന് മുന്നിൽ കുട്ടികൾക്കും മറ്റും വിൽപന നടത്താനായി സൂക്ഷിച്ച് കഞ്ചാവുമായി...

Topics

സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ സൗണ്ട് സിസ്റ്റം ഉദ്ഘാടനം.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ...

അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കോമേഴ്‌സ്സിൽ ഡോക്ടറേറ്റ്

അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കോമേഴ്‌സ്സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ലിപിൻരാജ് കെ (...

പ്രേംചന്ദ് ജയന്തി ആഘോഷിച്ചു.

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ ഹിന്ദി വിഭാഗം പ്രേംചന്ദ് ദിനം വിവിധ...

സിനിമാ തിയറ്ററിന് മുന്നിൽ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

സിനിമാ തിയറ്ററിന് മുന്നിൽ കുട്ടികൾക്കും മറ്റും വിൽപന നടത്താനായി സൂക്ഷിച്ച് കഞ്ചാവുമായി...

സമാശ്വാസം, സ്നേഹസ്പർശം പദ്ധതികൾക്ക്ഏഴര കോടിയുടെ ഭരണാനുമതി: മന്ത്രി ഡോ. ബിന്ദു

സംസ്ഥാന സർക്കാർ സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന സമാശ്വാസം, സ്നേഹസ്പർശം...

ആദരാഞ്ജലികൾ

ഇരിങ്ങാലക്കുട:പുല്ലൂർ മാനാട്ട്കുന്ന് പള്ളത്ത് ദാമോദരൻ മകൻ സുനി നിര്യതനായി നെഞ്ച് വേദനയെ...
spot_img

Related Articles

Popular Categories

spot_imgspot_img