പൊതു ജീവിതത്തില്‍ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ പ്രൊഫ.മീനാക്ഷി തമ്പാന് സാധിച്ചു : കാനം രാജേന്ദ്രന്‍

681

ഇരിങ്ങാലക്കുട : അരനൂറ്റാണ്ട് പിന്നിട്ട പൊതു ജീവിതത്തില്‍ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ പ്രൊഫ.മീനാക്ഷി തമ്പാന് സാധിച്ചെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.ഇരിങ്ങാലക്കുടയില്‍ മിനാക്ഷി തമ്പാന് സി പി ഐ ജില്ലാ കമ്മറ്റിയും മഹിളാസംഘവും സംയുക്തമായി സംഘടിപ്പിച്ച ആദരം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു ദശകകാലം കൊടുങ്ങല്ലൂരില്‍ രാഷ്ട്രിയ,മതത്തിന് അതീതമായി എല്ലാവരെയും ഒരുമ്മിപ്പിച്ച് കൊണ്ട് പോകാന്‍ മീനാക്ഷി തമ്പാന് കഴിഞ്ഞെന്നും അദേഹം കൂട്ടിചേര്‍ത്തു.തൃശൂര്‍ എം പി സി.എന്‍.ജയദേവന്‍ മീനാക്ഷി തമ്പാനെ ആദരിച്ചു.കെ കെ വത്സരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം എല്‍ എ മരായ പ്രൊഫ.കെ.യു. അരുണന്‍ ,വി.ആര്‍.സുനില്‍കുമാര്‍, ഇ.ടി. ടൈസന്‍, ഗീതഗോപി,എം സ്വര്‍ണ്ണലത,കെ പി രാജേന്ദ്രന്‍,സാവിത്രി ലക്ഷ്മണന്‍,ടി കെ സുധീഷ്,കെ ശ്രീകുമാര്‍,പി മണി,കെ ആര്‍ വിജയ,ഷീല വിജയകുമാര്‍,ഉല്ലാസ് കളക്കാട്ട്, തുടങ്ങിയവര്‍ സംസാരിച്ചു.രാവിലെ ‘കേരള നവോത്ഥാനവും സ്ത്രി സമൂഹവും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ അഡ്വ.പി വസന്തം ഉദ്ഘാടനം ചെയ്തു.ഡോ.ഖദീജ മുംതാസ് വിഷയാവതരണം നടത്തി.എം സ്വര്‍ണ്ണലത ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.ഗീത നസീര്‍,ഇ എം സതീശന്‍,കെ എസ് ജയ,ഷീന പറയങ്ങാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement