പ്രദീപിന് പ്രണാമം: ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉദ്ഘാടനം 2018 ജൂണ്‍ 23 ശനിയാഴ്ച്ച

595

ഇരിങ്ങാലക്കുടയുടെ: ഭൂരഹിതര്‍ക്ക് ഭവന നിര്‍മ്മാണത്തിന് സൗജന്യ വിതരണത്തിനായി ചെമ്മണ്ടയില്‍ സേവാഭാരതിക്ക് ലഭിച്ച സ്ഥലത്ത് 5 വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നു.ഗുണഭോക്താക്കളില്‍ ഒരാളായ സരിത പ്രദീപ് സുപ്രസിദ്ധ നാടന്‍പാട്ട് രചയിതാവ് പ്രദീപ് ഇരിങ്ങാലക്കുടയുടെ ഭാര്യയാണ് .രണ്ട് മക്കളോടൊത്ത് വാടകവീട്ടില്‍ താമസിക്കുന്ന സരിതക്ക് വീട് നിര്‍മ്മാണത്തിന് ധനസമാഹരണത്തിനായി സേവാഭാരതി പ്രദീപിന് പ്രണാമം എന്ന പേരില്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരംഭിക്കുന്നു..അക്കൗണ്ടിന്റെ ഉദ്ഘാടനം സുപ്രസിദ്ധ സിനിമാനടനും നാടന്‍പാട്ട് ഗായകനുമായ രാജേഷ് തംബുരു നിര്‍വ്വഹിക്കും .2018 ജൂണ്‍ 23 ശനി വൈകീട്ട് 4 ന് ഇരിങ്ങാലക്കുട സംഗമം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സേവാഭാരതി പ്രസിഡന്റ് പി കെ ഉണ്ണികൃഷ്ണന്‍ ,പ്രസിദ്ധ സംഗീത സംവിധായകന്‍ വിനോദ് നെല്ലായി ,ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് (ഡയമണ്ട്‌സ് പ്രസിഡന്റ് ജിത ബിനോയ് തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും

Advertisement