ഇരിങ്ങാലക്കുട: വിശ്വഹിന്ദു പരിഷത്ത് ഇരിങ്ങാലക്കുട പ്രഖണ്ഡ് വാര്‍ഷിക സമ്മേളനം സ്വാമി തേജസ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയം സേവക സംഘം ഖണ്ഡ് സംഘചാലക്ക് പി.കെ.പ്രതാപവര്‍മ്മ രാജ അദ്ധ്യക്ഷത വഹിച്ചു. ജില്ല മാതൃശക്തി സഹസംയോജിക രമ്യ ശിവജിയും പ്രീതി സുനീലും ദീപപ്രോജ്വലനം നടത്തി. പി രാജന്‍ സ്വാഗതം പറഞ്ഞു . ജില്ല ജോ. സെക്രട്ടറി ശിവജി യു കെ മുഖ്യ പ്രഭാഷണം നടത്തി. അഭിലാഷ് കണ്ടാരംതറ, രാധാകൃഷ്ണന്‍ കര്‍ത്ത, വി എസ്സ് പ്രിന്‍സ് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.രാജന്‍ സജീവന്‍ പുതുക്കാട്ടില്‍, വി.എസ് പ്രിന്‍സ്, ദാസന്‍ വെട്ടത്ത്, ജയന്‍ പൂമമഗലം , രേഖ ബിജുറാം, പ്രീതി സുനില്‍ എന്നിവരെ തിരഞ്ഞെടുത്തു. ജയന്‍ പൂമംഗലം കൃതജ്ഞത രേഖപ്പെടുത്തി.
Advertisement