കരൂപ്പടന്ന: കോണത്തുകുന്നിലും കരൂപ്പടന്നയിലും വിവിധ കടകളില്‍ വ്യാപക മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കോണത്തുകുന്ന് അല്‍ റാലി സെന്ററിലെ അഞ്ചോളം കടകള്‍ കുത്തിത്തുറന്ന് 12,000 ത്തോളം രൂപ കവര്‍ന്നു.കരൂപ്പടന്ന പള്ളി നട സെന്ററിലെ സരാസ് സൂപ്പര്‍മാര്‍ക്കറ്റിന്റെ പിന്‍ഭാഗത്തെ ലോക്ക് തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നത്. പുറത്തുള്ള സി.സി.ടി.വി ക്യാമറകള്‍ മോഷ്ടാവ് മറച്ചുവെച്ചു. മോഷ്ടാവ് മുഖം മൂടി ധരിച്ചിരുന്നതായി മറ്റൊരു സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാനായി.പള്ളി നട സെന്ററിലെ മിയ മിയ സ്റ്റോഴ്‌സ്, തോപ്പില്‍ ഏജന്‍സീസ് എന്നിവിടങ്ങളിലും പൂട്ട് പൊളിച്ചു മോഷണശ്രമം നടത്തി.ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Advertisement