Friday, May 22, 2026
27.9 C
Irinjālakuda

യുവജന കൂട്ടായ്മയില്‍ നിര്‍ദ്ധന കുടുംബത്തിന് തിരികെ കിട്ടിയത് തല ചായ്ക്കാനുള്ള ഒരിടം.

ഇരിങ്ങാലക്കുട :ശക്തമായ കാറ്റിലും മഴയിലും പെട്ട് കരള്‍ രോഗബാധിതനായ ഇരിങ്ങാലക്കുട എസ്.എന്‍.നഗര്‍ കൈപ്പുള്ളിത്തറ കുറ്റിക്കാടന്‍ സുബ്രമണ്യന്‍ (ഇക്രു) ന്റെ വീടിന് മുകളില്‍ തേക്ക് മരം കടപുഴകി വീണു. സുബ്രനും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും ഉള്‍പ്പടെ നാല് പേരാണ് കൊച്ചു കൂരയില്‍ കഴിഞ്ഞിരുന്നത്. മരം വീണ വിവരം അറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ മരം മുറിച്ചു മാറ്റി. ചോര്‍ന്നൊലിച്ചിരുന്ന വീടിന്റെ ഓലമേഞ്ഞ മേല്‍കൂരയില്‍ ടാര്‍പോയ വിരച്ച് ചോര്‍ച്ചയും മാറ്റി നല്‍കാന്‍ ഡി.വൈ.എഫ്.ഐ മറന്നില്ല. സാമൂഹ്യ നീതി വകുപ്പ് ഓര്‍ഫനേജിന്റെയും കേരള സംസ്ഥാന വനിതാ കമ്മീഷന്റെയും കൗണ്‍സിലറായ മാല രമണന്‍ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് നേതൃത്വത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് കുടുംബത്തിന്റെ ദാരുണ അവസ്ഥ പുറത്തറിയുന്നത്. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ്.പ്രസിഡണ്ട് പി.കെ.മനുമോഹന്‍, ടൗണ്‍ ഈസ്റ്റ് മേഖല ട്രഷറര്‍ ഫിന്റോ പോള്‍സന്‍, റാസിഖ്, ജിലേഷ്, അനന്തു ഉണ്ണികൃഷ്ണന്‍, അല്‍ഫത്ത്, പ്രഭാഷ്, നഗരസഭ കൗണ്‍സിലര്‍ കെ.വി.അംബിക എന്നിവര്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img