കാര്‍ഷിക ലോകം ഒരു കൂടാരക്കീഴില്‍: കൃഷി കാഴ്ച്ചകളുമായി ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന് അരങ്ങുണരുന്നു

747
ഇരിങ്ങാലക്കുട:കാര്‍ഷിക മേഖലയുടെ സമ്പന്നത വിളിച്ചോതുന്ന  വൈവിധ്യമാര്‍ന്ന കാഴ്ച്ചകളുമായി വിജ്ഞാന വ്യാപനത്തിന്റേയും പ്രകൃതിസ്‌നേഹത്തിന്റെയും പുതുവേദികള്‍ പങ്ക് വെച്ച് കൊണ്ട് വിത്തും വിളകളും,പുസ്തകശാലയും,കലാസന്ധ്യയും പരിശീലന പരിപാടികളും നാടന്‍ മത്സരങ്ങളുമായി        ‘കരുതാം ഭൂമിയെ നമ്മുക്ക് വേണ്ടിയും ഭാവിക്കുവേണ്ടിയും’എന്ന ആശയം ഉയര്‍ത്തി വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവം 2018 ജൂണ്‍ 15 മുതല്‍ 22 വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍    നടക്കും. പുസ്തകശാല,അറിവരങ്ങ്,നാട്ടറിവുമൂല,കൃഷി പാഠശാല, കരവിരുത്  കലാകേന്ദ്രം,കാര്‍ഷിക ചിത്ര പ്രദര്‍ശനം,എന്നിവ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന് സവിശേഷത പകരും.ജൂണ്‍ 15ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് പുസ്തകശാല,അറിവരങ്ങ്,നാട്ടറിവുമൂല,ചക്ക മഹോത്സവം,കൃഷി പാഠശാല, കരവിരുത് കലാകേന്ദ്രം,കാര്‍ഷിക   ചിത്ര പ്രദര്‍ശനം എന്നിവ  ഉദ്ഘാടനം ചെയ്യും .ചടങ്ങില്‍  പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ,ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ.ഷാജി നക്കര(വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്),ഡോ.സി.ഇസബെല്‍(പ്രിന്‍സിപ്പാള്‍,സെന്റ് ജോസഫ് കോളേജ്), അഡ്വ.തോമസ് ഉണ്ണിയാടന്‍(മുന്‍.ഗവ.ചീഫ് വിപ്പ്),ആന്റോ പെരുമ്പിള്ളി (പ്രസിഡണ്ട് ,ഇരിങ്ങാലക്കുട ബ്ലോക്ക് സഹകരണ സംഘം),പി.മണി(പ്രസിഡണ്ട്,എടതിരിഞ്ഞി സഹകരണ ബാങ്ക്) എന്നിവര്‍ പങ്കെടുക്കും.ജൂണ്‍ 16ന് കാലത്ത് 10 ന് ഏഴാമത്        ഞാറ്റുവേല പ്രദര്‍ശനത്തിന് ഔദ്യോഗികമായി തിരി തെളിയും.നടന്‍ വി.കെ.ശ്രീരാമന്‍  ഉദ്ഘാടന കര്‍മ്മം  നിര്‍വ്വഹിക്കും.പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും,നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യാ ഷിജു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ മനോജ് കുമാര്‍ വി.എ,ഷാജി നക്കര,പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഇന്ദിര തിലകന്‍,മനോജ് വലിയപറമ്പില്‍,കെ.എസ്.  ബാബു,സരള വിക്രമന്‍,സന്ധ്യ നൈസന്‍,വര്‍ഷ രാജേഷ്,ജില്ലാ പഞ്ചായത്ത്  അംഗങ്ങളായ ടി.ജി.ശങ്കരനാരായണന്‍,എന്‍.കെ,ഉദയപ്രകാശ്,കാതറിന്‍ പോള്‍  എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ജൂണ്‍ 16 ന് എല്‍.പി,യു.പി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ചിത്രരചനാ മത്സരവും യു.പി,ഹൈസ്‌ക്കുള്‍,കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള കാവ്യാലാപനമത്സരവും ,വൈകീട്ട് 5 ന് ഉദിമാനത്തിന്റെ ‘നാട്ടുതാളവും’ ഉണ്ടായിരിക്കും..ജൂണ്‍ 17 ന് കാലത്ത് 10 മണിക്ക് ഇരിങ്ങാലക്കുടയിലെ കലാകാരന്‍മാരേയും റസിഡന്റ്‌സ് അസോസിയേഷനുകളേയും നൈറ്റ് പട്രോളിങ്ങ് ടീമംഗങ്ങളേയും ആദരിക്കുന്നു.കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എ.സുനില്‍കുമാര്‍ ,ചാലക്കുടി എം.പി ടി.വി ഇന്നസെന്റ്, പ്രൊഫ.കെ.യു.അരുണന്‍ ,നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു തുടങ്ങിയവര്‍ പങ്കെടുക്കും .ഹൈസ്‌ക്കൂള്‍ ,ഹയര്‍സെക്കന്ററി, സ്‌ക്കൂള്‍ ,കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരവും  വൈകീട്ട്     5 ന് ഇരിങ്ങാലക്കുട നന്‍മ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന  ‘തുടി കൊട്ടുന്ന  നാട്ടു നന്‍മ’ നടക്കും.ജൂണ്‍ 18 ന് തിങ്കള്‍ കുടുംബശ്രീ സംഗമവും കുടുംബശ്രീ കലാപരിപാടികളും നടക്കും.തിരുവാതിരക്കളി,നാടോടിനൃത്തം,നാടന്‍പാട്ട്,  ഒപ്പന തുടങ്ങിയ ഗ്രൂപ്പിനങ്ങളിലും,ഞാറുനടീല്‍,ഓലമെടയല്‍,ഓലപന്തു നിര്‍മ്മാണം,ചൂല്‍ നിര്‍മ്മാണം,പാളത്തൊപ്പി നിര്‍മ്മാണം,ഓലപീപ്പി നിര്‍മ്മാണം,നാടോടി   നൃത്തം,പ്രച്ഛവേഷം,ലളിതഗാനം,കവിതാലാപനം,മോണോ ആക്ട് തുടങ്ങിയ    വ്യക്തിഗത ഇനങ്ങളിലുമാണ് മത്സരങ്ങള്‍ നടക്കുന്നത്.ജൂണ്‍ 19 ന് സാഹിത്യസംഗമത്തില്‍  ലക്ഷംവീട്(പ്രൊഫ. ലക്ഷമണന്‍ നായര്‍),വെളുത്ത വെളുത്ത പൂക്കള്‍ (കെ.ഹരി),രുധാലിമാര്‍ വരട്ടെ(റഷീദ് കാറളം),പെയ്തു തോരുന്നത്(സിമിത ലെനീഷ്),ഇനി ഞാന്‍ മടങ്ങട്ടെ(രാജേഷ് തെക്കിനിയേടത്ത്) എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍,കെ.എല്‍.മോഹനവര്‍മ്മ,സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ജൂണ്‍ 20 ന് സ്ന്നദ്ധസേന വിദ്യാര്‍ത്ഥി സംഗമം നടക്കും.ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്യും.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ മനോജ് കുമാര്‍,ഫാ.ആന്റോ ആലപ്പാട്ട്, കലാഭവന്‍ ജോഷി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ജൂണ്‍ 21 ന് മാലിന്യ സംസ്‌ക്കരണവും സഹകരണ കാര്‍ഷിക മേഖലയും എന്ന വിഷയത്തെ ആസ്പദമാക്കി ശില്‍പശാല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും.എം.പി ജാക്‌സണ്‍,യു.പ്രദീപ് മേനോന്‍ എന്നിവര്‍ പങ്കെടുക്കും.ജൂണ്‍ 22 ന് മണ്ണും കൃഷിയും എന്ന ശില്‍പശാല സി.എന്‍.ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്യും.ഡോ.ശ്രീകുമാര്‍ .കെ.എഫ്.ആര്‍.ഐ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സുജാത എന്നിവര്‍ പങ്കെടുക്കും.
Advertisement