ഇരിങ്ങാലക്കുട: തൃശൂര്‍ 7 കേരള ഗേള്‍സ് ബറ്റാലിയന്റെ നേതൃത്വത്തില്‍ വിമല കോളേജിലെയും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെയും NCC കേഡറ്റുകള്‍ പ്രകൃതി പഠനയാത്ര നടത്തി.മഴ നനഞ്ഞ് കാടിനെ അടുത്തറിഞ്ഞ് പരിസ്ഥിതി പഠനം നടത്തിയ കുട്ടികള്‍ വഴിയും വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള പരിസരവും വൃത്തിയാക്കി.കമാന്റിംഗ് ഓഫീസര്‍ കേണല്‍ H. പദ്മനാഭന്റെ നിര്‍ദ്ദേശപ്രകാരം പാലക്കാട് ധോണിയിലേക്കു നടത്തിയ യാത്രയ്ക്ക് ബറ്റാലിയന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ മേജര്‍ ദുര്‍ഗ്ഗ സുരേഷ്, ലഫ്റ്റനന്റ് ലവ്ജി KN, ലഫ്റ്റനന്റ് ലിറ്റി ചാക്കോ, GCI ബവിത MB, ഹവില്‍ദാര്‍ പാണ്ഡെ, നായിക്ക് അജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
.
Advertisement