ഇരിങ്ങാലക്കുട : തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ യാത്രക്കാര്‍ക്ക് സ്വകാര്യകമ്പനികളുടെ കേബിളുകള്‍ അപകട കെണിയൊരുക്കുന്നു.നൂറ് മീറ്റര്‍ അകലത്തില്‍ റോഡില്‍ ടാറിംങ്ങ് കുത്തിപൊളിച്ച് വന്‍ താഴ്ച്ചയില്‍ കുഴികളെടുത്താണ് കേബിളുകള്‍ വലിക്കുന്നത്.എന്നാല്‍ മതിയായ രീതിയില്‍ കുഴികള്‍ മുടാതെ കേബിളിന്റെ പകുതിയും റോഡില്‍ തന്നേയാണ് ഇപ്പോഴും കിടക്കുന്നത്.അപകടകരമായ ഇത്തരം സ്ഥലങ്ങളില്‍ മതിയായ അപായ സൂചനകള്‍ പോലും സ്ഥാപിയ്ക്കാതെയാണ് സ്വകാര്യകമ്പനികള്‍ അവരുടെ ജോലികള്‍ മാത്രം നിര്‍വഹിക്കുന്നത്.കഴിഞ്ഞ ദിവസം കരുവന്നൂര്‍ പള്ളിയ്ക്ക് സമീപം ഇത്തരത്തില്‍ റോഡിലുള്ള കേബിളില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍ പെട്ടിരുന്നു.സമീപവാസികള്‍ കണ്ടതിനേ തുടര്‍ന്നാണ് ഇയാളെ രക്ഷപെടുത്തിയത്.വര്‍ഷകാലത്ത് ഇത്തരം പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കുന്നത് അഴിമതിയ്ക്ക് വേണ്ടിയാണെന്നും എത്രയും വേഗം കുഴികള്‍ അടച്ച് റോഡിലെ അപകടകുരുക്ക് ഒഴിവാക്കണമെന്നും നാട്ടുക്കാര്‍ ആവശ്യപ്പെട്ടു.
തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ അപകട കെണിയൊരുക്കി സ്വകാര്യകമ്പനികളുടെ കേബിളുകള്‍
Advertisement