ഇരിഞ്ഞാലക്കുട:ഇരിഞ്ഞാലക്കുട 15 ാം വാര്‍ഡിലെ +2, SSLC പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മിടുക്കികളെയും, മിടുക്കന്മാരെയും, വാര്‍ഡില്‍ നിന്നും കുടുംബശ്രീ പുതിയ ADS അംഗങ്ങളായി തിരഞ്ഞെടുത്തവരെയും അനുമോദിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു സമ്മാന ദാനവും ഉദ്ഘാടനവും നിര്‍വഹിച്ചു. കോണ്‍ഗ്രസ് ഇരിഞ്ഞാലക്കുട ബ്ലോക്ക് പ്രസിഡന്റ് ടി വി ചാര്‍ലി ആശംസകള്‍ നേര്‍ന്നു . ബൂത്ത് പ്രസിഡന്റ് അഡ്വ പി ജെ തോമസ്, വാര്‍ഡ് അംഗം ധന്യ ജിജു, സെക്രട്ടറി ജസ്റ്റിന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Advertisement