Friday, November 7, 2025
29.9 C
Irinjālakuda

‘കരുതാം ഭൂമിയെ നമ്മുക്കു വേണ്ടിയും ഭാവിക്കുവേണ്ടിയും ‘ : ഞാറ്റുവേല മഹോത്സവം അനുബന്ധപരിപാടികള്‍ ജൂണ്‍ 3 ന് തുടക്കമാകും

ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ 7-ാമത് ഞാറ്റുവേല മഹോത്സവം 2018 ജൂണ്‍ 15 മുതല്‍ 22 വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍വച്ച് നടക്കുകയാണ്.’കരുതാം ഭൂമിയെ നമു്ക്കു വേണ്ടിയും ഭാവിക്കുവേണ്ടിയും’ എന്നതാണ് ഇത്തവണത്തെ ഞാറ്റുവേല മഹോത്സവത്തിന്റെ ആശയം. ഇരിങ്ങാലക്കുട മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി അനുബന്ധപരിപാടികള്‍ ജൂണ്‍ 3ന് ആരംഭിക്കും. പുഴസംരക്ഷത്തിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടി പുഴയോരത്തോരൂ സായാഹ്നം എന്ന പേരില്‍ സംഘടിപ്പിക്കുന്ന റിവര്‍ അസംബ്ല’ിയോടെ ഞാറ്റുവേല മഹോത്സവം 2018 ന്റെ അനുബന്ധ പരിപാടികള്‍ക്ക് തുടക്കമാകും. ജൂണ്‍ 3 ന് ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30ന് കാറളം പുളിക്കടവില്‍ നടക്കുന്നപരിപാടി പ്രശസ്ത ക്യാരിക്കേച്ചറിസ്റ്റ് ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്യും.-ഡോ:കുസുമം ജോസഫ് മുഖ്യാതിഥി ആയിരിക്കും. ജൂണ്‍4 ന് ‘ഒരു വിദ്യാര്‍ത്ഥിക്ക് ഒരു പ്ലാവ് ‘പദ്ധതി ജ്യോതിസ് കോളേജില്‍ വച്ച് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകരായ പ്ലാവ് ജയന്‍, ഫാ:ജോയ് പീണിക്കപറമ്പില്‍ സി .റോസ് ആന്റോ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.ജൂണ്‍ 5 ന് രുചിയുടെ രാജവീഥികള്‍ എന്ന പരിപാടി ഇരിങ്ങാലക്കുട ബൈപാസ് റോഡില്‍ നഗരസഭാ ചെയര്‍മാന്‍ ശ്രീമതി നിമ്യ ഷിജുവിന്റെ നേതൃത്വത്തില്‍ 41 കൗസിലര്‍മാര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ജൂണ്‍ 6 ന് മാമ്പഴസൗഹൃദ പാതയോരം പരിപാടി മൂര്‍ക്കനാട്-കാറളം ബണ്ട് റോഡ് പരിസരത്ത് ഉദ്ഘാടനം ചെയ്യും. ജെ സി ഐ സോണ്‍ പ്രസിഡന്റ് അഡ്വ.രാഗേഷ് ശര്‍മ മുഖ്യാതിഥി ആയിരിക്കും. ജൂണ്‍ 7 ന് ഞാറുനടീല്‍ മത്സരം പുല്ലുര്‍ പനയം പാടത്ത് പ്രശസ്ത കവി ചന്ദ്രശേഖരന്‍ ഏങ്ങണ്ടിയൂര്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ 9 ന് ലോക സമുദ്ര ദിനത്തോനുബന്ധിച്ച് ‘ഉയിരുകൊടുക്കാം കടലിന്റെ ഉടലിന് ‘ എന്ന ആശയമുയര്‍ത്തി ‘ നമ്മുടെ കടല്‍ നമ്മുടെ ഭാവി ‘ എന്ന പരിപാടി സംഘടിപ്പിക്കുന്നു. മൂന്നുപീടിക ബീച്ചില്‍ നടക്കുന്ന പരിപാടി ഇ.ടി ടൈസണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.ജൂണ്‍ 11 ന് ജലം ജീവനാണ് എന്ന ആശയമുയര്‍ത്തി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ കിണര്‍ റീച്ചാര്‍ജിംങ്ങ് ചെയ്യും. ഞാറ്റുവേല മഹോത്സവം 2018ന്റെ വിജയത്തിനായി 28 സബ്കമ്മറ്റികളും, 251 പേരടങ്ങുന്ന സ്വാഗതസംഘവും പ്രവര്‍ത്തിച്ചുവരുന്നു.

Hot this week

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...

ശാന്തിനികേതനിൽ ലഹരി വിരുദ്ധഒറ്റയാൾ നാടകം മിസ്ഡ് കോൾ അരങ്ങേറി

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മലയാളം ക്ലബ്ബ് നീർമാതളത്തിൻ്റെയും സ്കൂൾ പ്രൊട്ടക്ഷൻ...

വെള്ളാങ്ങല്ലൂർ സ്വദേശി ബൈക്കപകടത്തിൽ മരിച്ചു

ഇരിങ്ങാലക്കുട : ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തീരദേശ റോഡിൽ നിയന്ത്രണം വിട്ട...

Topics

മലയാള ദിനാഘോഷം

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജിൽ മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷം...

സെൻ്റ് ജോസഫ്സ് കോളജ് നാഷണൽ സർവ്വീസ് സ്കീമൊരുക്കുന്ന സ്നേഹക്കൂടിൻ്റെ ശിലാസ്ഥാപനം

അവിട്ടത്തൂർ: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ “സ്നേഹക്കൂട് “ പദ്ധതിയുടെ ഭാഗമായി വേളൂക്കര ഗ്രാമപഞ്ചായത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img