നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ചെയ്തു

549

നടവരമ്പ്: നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം സ്‌കൂള്‍ അങ്കണത്തില്‍ വച്ച് ഇരിങ്ങാലക്കുട എം .എല്‍. എ പ്രൊഫ .കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു .സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് കെ .കെ താജുദ്ദീന്‍ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ,ജില്ലാ പഞ്ചായത്ത് അംഗം ടി .ജി ശങ്കരനാരായണന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിന്നു.പ്രൊജക്ട് മാനേജര്‍ ,കൈറ്റ് കെ .വി ഗോപാലകൃഷ്ണപിള്ള പ്രൊജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആമീന അബ്ദുള്‍ ഖാദര്‍ ,ബ്ലോക്ക് പഞ്ചായത്തംഗം വിജയലക്ഷ്മി വിനയചന്ദ്രന്‍ ,ഗ്രാമപഞ്ചായത്ത് അംഗം ഡെയ്സി ജോസ് ,ഡി. ഡി. ഇ തൃശ്ശൂര്‍ എന്‍. ആര്‍. മല്ലിക ,എ .ഇ. ഒ ഇരിങ്ങാലക്കുട ഭരതന്‍ ടി .കെ ,ഓ. എസ്. ടി. എ ബാലന്‍ അമ്പാടത്ത് ,പ്രിന്‍സിപ്പള്‍ എച്ച് .എസ്. എസ് എം .നാസറുദ്ദീന്‍ ,പ്രിന്‍സിപ്പള്‍ വി. എച്ച് .എസ്. ഇ മനു പി. മണി, വെള്ളാങ്കല്ലൂര്‍ ബി .പി. ഒ പ്രസീദ ,എച്ച്. എം .ജി .എല്‍. പി. എസ്. എം .കെ രജനി ബാബു,പി.ടി .എ പ്രസിഡന്റ് സജി സി. പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പി .ടി .എ പ്രസിഡന്റ് എം. കെ മോഹനന്‍ നന്ദി പറഞ്ഞു

 

Advertisement