ഇരിങ്ങാലക്കുടയിലെ ക്രമസമാധാനം ആശങ്കാജനകം,പോലീസും ഭരണകൂടവും ക്രിയാത്മകമായി ഇപെടുക-എ.ഐ.വൈ.എഫ്

808

ഇരിങ്ങാലക്കുടഃ ഏതാനും നാളുകളായി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്ന കൊലയും അക്രമവും ക്രമസമാധാന വീഴ്ച്ചയെ തുറന്നുകാട്ടുന്നതും ആശങ്കാജനകവും ആണ്. കഴിഞ്ഞ ദിവസം നഗരഹൃദയത്തില്‍ വിജയന്‍ എന്നമധ്യ വയസ്‌ക്കനെ വീടുകയറി വെട്ടികൊലപെടുത്തിയത് ഇതിന്റെ ഏറ്റവും ഒടുവിലെ നേര്‍സാക്ഷ്യം മാത്രമാണ്. കുറച്ച് മാസങ്ങള്‍ക്കു മുന്‍പാണ് സിജിത്ത് എന്ന ചെറുപ്പക്കാരനും ഇരിങ്ങാലക്കുടയില്‍ കത്തിക്കിരയായത്.ഇരിങ്ങാലക്കുടയില്‍ യുവജന നേതാവിന് നേരെയും ദമ്പതികള്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഇരുമ്പ് വടി ഉപയോഗിച്ചുണ്ടായ അക്രമവും ക്വട്ടേഷന്‍ സംഘങ്ങള്‍ ഇരിങ്ങാലക്കുടയില്‍ വിളയാടുന്നത് ചൂണ്ടികാട്ടുന്നു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ കാറളം പ്രദേശത്ത് നിന്നും ബോംബ് കണ്ടെടുത്തതും ഇവയുടെ നിര്‍മ്മാണം നടക്കുന്നു എന്നതും ക്രമസമാധാന തകര്‍ച്ചയുടെ തീവ്രതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇരിങ്ങാലക്കുടയില്‍ ഇത്തരത്തിലുളള അക്രമങ്ങള്‍ നടന്നിട്ടും പോലീസിന്റെ നിസ്സാരവല്‍ക്കരിക്കലും നിഷ്‌ക്രിയത്വവുമാണ് ഞായറാഴ്ച്ച രാത്രി നഗരത്തില്‍ മനസാക്ഷിയെ നടുക്കിയ കൊലപാതകത്തിലേക്ക് എത്തിച്ചതു്. ഇത്തരം സംഭവങ്ങള്‍ ഇനിയെങ്ങങ്കിലും നടക്കാത്തിരിക്കാന്‍ പോലീസും ഭരണകൂടവും അടിയന്തിരമായി ക്രമസമാധാനം പുനസ്ഥാപിക്കാനുള്ള സത്ത്വര നടപടികള്‍ സ്വീകരിക്കണമെന്ന് എ.ഐ..വൈ.എഫ് മണ്ഡലം കമ്മിററിക്കു വേണ്ടി സെക്രട്ടറി വി.ആര്‍.രമേഷ് , പ്രസിഡന്റ് ബിനോയ് ഷബീര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

 

 

Advertisement