DYFI അനുമോദന സദസും പഠനോപകരണ വിതരണവും നടത്തി

761

പൊറത്തിശ്ശേരി: ഡി.വൈ.എഫ്.ഐ കാരുളങ്ങരയൂണിറ്റുo സിവില്‍സേറ്റഷന്‍ യൂണിറ്റും സംയുക്തമായി അനുമോദന സദസും, പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.
ഡി.വൈ.എഫ്.ഐ കാരുകളങ്ങര യൂണിറ്റ് പ്രസിഡന്റ് സഖാവ് സാരംഗി സുബ്രമണ്യന്റെ അധ്യക്ഷതയില്‍ വീവണ്‍ നഗര്‍ ഷട്ടില്‍ കോര്‍ട്ട് പരിസരത്ത് വച്ച് നടന്ന ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട MLA പ്രൊഫ.കെ.യു അരുണന്‍ നിര്‍വ്വഹിച്ചു. യുണിറ്റുകളുടെ പരിധികളില്‍ SSLC Plustwo പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും A+ നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡി.വൈ.എഫ്.ഐ യുടെ അനുമോദനവും CPIM കാരുകുളങ്ങര ബ്രാഞ്ച് നല്‍കിയ ക്യാഷ് അവാര്‍ഡ് വിതരണവും ബഹു. MLA അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. രണ്ടു യൂണിറ്റ് പരിധിയില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം CPIM പൊറത്തിശ്ശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സഖാവ് എം.ബി രാജു മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഡി.വൈ.എഫ്.ഐ പൊറത്തിശ്ശേരി മേഖല സെക്രട്ടറി സ: സി.യു അനിഷ്, പ്രസിഡന്റ് സ: സി. ആര്‍.മനോജ്, ട്രഷറര്‍ സ: എം.എസ് സഞ്ജയ് CPIM പൊറത്തിശ്ശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സ: പ്രഭാകരന്‍ വടാശ്ശേരി, സ: എം.ബി ദിനേശ്, കൗണ്‍സിലര്‍ സ: പ്രജിത സുനില്‍ കുമാര്‍ മേഖല കമ്മിറ്റി അംഗങ്ങളായ സ: എം.പി ആകാശ്, സ: എം.എ അഭിജിത്ത് എന്നിവര്‍ അഭിവാദ്യങ്ങളര്‍പ്പിച്ച് സംസാരിച്ചു സിവില്‍സ്റ്റേഷന്‍ യൂണിറ്റ് സെക്രട്ടറി സ: ഹിരണ്‍ദാസ് സ്വാഗതവും, പ്രസിഡന്റ് സ: എ.എ ആര്യ നന്ദിയും രേഖപ്പെടുത്തി

 

Advertisement