‘നമ്മുടെ ഗാന്ധിഗ്രാം’ സംഘടിപ്പിച്ച മാളക്കാരന്‍ വര്‍ഗ്ഗീസ് മെമ്മോറിയല്‍ ഫുട്‌ബോള്‍ ലീഗില്‍ ബ്ലൂസ്റ്റാര്‍ ഗാന്ധിഗ്രാം ചാമ്പ്യന്‍മാരായി

628

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ‘നമ്മുടെ ഗാന്ധിഗ്രാം’ സംഘടിപ്പിച്ച മാളക്കാരന്‍ വര്‍ഗ്ഗീസ് മെമ്മോറിയല്‍ ഫുട്‌ബോള്‍ ലീഗില്‍ ബ്ലൂസ്റ്റാര്‍ ഗാന്ധിഗ്രാം ചാമ്പ്യന്‍മാരായി.ലീഗ് മത്സരങ്ങളോടനുബന്ധിച്ച് ജൂനിയര്‍ ,പെണ്‍കുട്ടികള്‍ ,വെറ്ററന്‍സ് വിഭാഗങ്ങളിലും മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നുന്നത്
മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കോച്ചുമായ ടി കെ ചാത്തുണ്ണി സമ്മാനങ്ങള്‍ വിതരണം ചെയ്തു.നമ്മുടെ ഗാന്ധിഗ്രാം പ്രസിഡന്റ് ജോജി കണ്ണംങ്കുളം സ്വാഗതവും കണ്‍വീനര്‍ പീറ്റര്‍ ജോസഫ് നന്ദിയും പറഞ്ഞു .വാര്‍ഡ് കൗണ്‍ലര്‍ കുരിയന്‍ ജോസഫ് ,റെജി മാളക്കാരന്‍ ,ജെയിംസ് പുതുക്കാടന്‍ ,ലിംസണ്‍ മാളിയേക്കല്‍ ,ബെന്നി ആലുക്കല്‍ ,ജോണ്‍സണ്‍ കോച്ചേരി ,പ്രഹ്ലാദന്‍ മച്ചാട്ട് ,ഉണ്ണി ,വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി

 

 

Advertisement