വടക്കുംകര ഗവണ്‍മെന്റ് യു പി സ്‌ക്കൂള്‍ 110 വര്‍ഷം ”ഉര്‍വ്വരം 2018”

416

അരിപ്പാലം : പൂമംഗലത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന വടക്കുംകര ഗവണ്‍മെന്റ് യു പി സ്‌ക്കൂള്‍ 110 വര്‍ഷം പിന്നിടുന്ന സന്ദര്‍ഭത്തില്‍ വിദ്യാലയത്തിന്റെ സംരക്ഷണത്തിനും വികസനത്തിനുമായ് രൂപികരിച്ച പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടനയുടെ ഒന്നാം വാര്‍ഷികം അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് മെയ് 13 ഞായറാഴ്ച ”ഉര്‍വ്വരം 2018” എന്ന പരിപാടിയായി സംഘടിപ്പിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി മെയ് 13 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 4:30 വരെ പ്രമുഖ ചിത്രകാരന്‍ നന്ദകുമാര്‍ പായമ്മലിന്റെ നേതൃത്വത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ വിദ്യാലയ സ്മരണകള്‍ ചിത്രങ്ങളിലൂടെ ആവിഷ്‌ക്കരിക്കുന്നു.വൈകീട്ട് 5 മണിക്ക് ”ഉര്‍വ്വരം 2018 ‘ ഇന്നസെന്റ് എം.പി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് അദ്ധ്യക്ഷത വഹിക്കുന്നു. ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ. കെ.യു അരുണന്‍ മുഖ്യാതിഥിയും ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ കെ.സി പ്രേമരാജന്‍, അംബിക ചാത്തു, ജോസ് മൂഞ്ഞേലി എന്നിവര്‍ വിശിഷ്ടാതിഥികളായും പങ്കെടുക്കുന്നു. ചടങ്ങില്‍ സ്‌കൂളില്‍ നിന്ന് വിരമിച്ച അദ്ധ്യാപകരെയും പ്രമുഖരും മുതിര്‍ന്നവരുമായ പൂര്‍വ്വവിദ്യാര്‍ത്ഥികളെയും ആദരിക്കുന്നു. തുടര്‍ന്ന് തൃശൂര്‍ ജനനയന അവതരിപ്പിക്കുന്ന ”ഫോക് ഈവ് 2018 ‘ ഉണ്ടാകുമെന്ന് സംഘടകസമിതി ചെയര്‍മാന്‍ ഇ ആര്‍ വിനോദ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisement