Monday, October 27, 2025
24.9 C
Irinjālakuda

കൂടല്‍മാണിക്യം പട്ടാഭിഷേകം കഥകളി ഭക്തര്‍ക്ക് ആസ്വാദനത്തിന്റെ മറ്റൊരു ലോകം സൃഷ്ടിച്ചു.

ഇരിങ്ങാലക്കുട :കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ഭാഗമായി രണ്ടാം ഉത്സവനാള്‍ മുതല്‍ 8ാം ഉത്സവനാളായ വലിയവിളക്കുവരെ അവതരിപ്പിക്കുന്ന കഥകളിയില്‍ അപൂര്‍വ്വമായ ഭക്തിയും ആസ്വാദനവും നല്‍കുന്ന കഥയാണ് വലിയവിളക്കുനാളിലെ ശ്രീരാമപട്ടാഭിഷേകം കഥകളി.കൂടല്‍മാണിക്യം ഉത്സവവുമായി ബന്ധപ്പെട്ട് നൂറിലേറെ വര്‍ഷത്തെ പഴക്കമുണ്ട് പട്ടാഭിഷേകം കഥകളിയ്ക്ക്. കൂടല്‍മാണിക്യം ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രാമായണ കഥാസന്ദര്‍ഭം ആട്ടക്കഥയാക്കിയ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ കൃതിയാണ് ശ്രീരാമപട്ടാഭിഷേകം. വനവാസം കഴിഞ്ഞ് അയോദ്ധ്യയിലേയ്ക്ക് തിരിച്ചെത്തേണ്ട ശ്രീരാമാദികളെ കാണാഞ്ഞ് അഗ്‌നി പ്രവേശത്തിനൊരുങ്ങുന്ന ഭരതന്റെ അടുത്ത് ശ്രീരാമന്റെ ആഗമന വാര്‍ത്ത ഹനുമാന്‍ അറിയിക്കുന്നതും ഭരതന്‍ സന്തുഷ്ട ചിത്തനായി നില്‍ക്കുന്നതും ആണ് രാമായണത്തില്‍ വിവരിച്ചിരിക്കുന്നത്. അങ്ങനെ സന്തുഷ്ട ചിത്തനായിരിക്കുന്ന ഭരതനാണ് ശ്രീകൂടല്‍മാണിക്യം സ്വാമി. ഹനുമാന്റെ രംഗപ്രവേശം വെളിവാക്കുന്ന ശ്രീകോവിലിന്റെ തെക്കുഭാഗത്തുള്ള തിടപ്പള്ളിയിലെ ഹനുമാന്‍ സങ്കല്‍പ്പവും ഇതിനോട് ചേര്‍ന്ന് പോകുന്നതാണ്. പടിഞ്ഞാറെ നടപ്പുരയില്‍ മേളം കഴിഞ്ഞാല്‍ സ്‌പെഷ്യല്‍ പന്തലില്‍ പട്ടാഭിഷേകത്തിനായി വിളക്ക് കൊളുത്തും. പച്ച, കത്തി, കരി, താടി മിനുക്ക് തുടങ്ങീ കഥകളിയിലെ എല്ലാ വേഷങ്ങളും പട്ടാഭിഷേകത്തിന്റെ ഭാഗമായി അരങ്ങത്തെത്തും. രാവണനെ വധിച്ച് സീത അഗ്‌നിശുദ്ധി വരുത്തുന്ന സീതാ രാമ സംഗമത്തോടെയാണ് കളിക്ക് തുടക്കമാവുക. തുടര്‍ന്ന് ശ്രീരാമന്‍ ഭരതനു നല്‍കിയ വാക്ക് സീതാദേവിയെ ഓര്‍മ്മിപ്പിക്കുകയും പുഷ്പകവിമാനം കൊണ്ടുവന്ന് ലക്ഷ്മണനേയും വിഭീഷണനേയും സുഗ്രീവനേയും ഹനുമാനേയും കൂട്ടി അയോദ്ധ്യയിലേയ്ക്ക് യാത്രയാകുന്നതും ഹനുമാനെ ഭരതസന്നിധിയിലേക്ക് അയക്കുന്നതുമായ രംഗമാണ് അഭിനയിക്കുന്നത്. അഗ്‌നിപ്രവേശനത്തിനൊരുങ്ങുന്ന ഭരതന്റെ അടുത്തേക്ക് അലങ്കരിച്ച തേരില്‍ ശ്രീരാമനും സീതയും ലക്ഷ്മണനും സുഗ്രീവനും എത്തിച്ചേരുകയും ശ്രീരാമന്‍ ഭരതനെ ആലിംഗനം ചെയ്യുന്ന വികാരനിര്‍ഭരമായ രംഗവും അഭിനയിച്ചു. തുടര്‍ന്ന് വാദ്യഘോഷങ്ങളുടെ രാജകീയ പ്രൗഢിയില്‍ സീതാ രാമ അനുചരന്‍മാര്‍ക്കൊപ്പം വന്നെത്തുകയും കലശകുടങ്ങളില്‍ നിറച്ച തീര്‍ത്ഥജലം അഭിഷേകം ചെയ്യുകയും ചെയ്യും. ശ്രീരാമന്റെ പട്ടാഭിഷേകം മനംനിറയെ ദര്‍ശിച്ച് സാഫല്യമടയുവാനും നേദ്യം സ്വീകരിക്കുവാനും ഭക്തജനങ്ങള്‍ക്ക് ഈ കലാധരണത്തില്‍ സന്ദര്‍ഭമുണ്ട്. എഴുന്നള്ളിപ്പിനുപയോഗിക്കുന്ന കുടകളും, ആലവട്ടവും, വെഞ്ചാമരവുമാണ് ശ്രീരാമാദികളെ ആനയിക്കുവാന്‍ ഉപയോഗിക്കുന്നത്. അതുപോലെ അഭിഷേകത്തിനായി തീര്‍ത്ഥജലവും കുലീപിനി തീര്‍ത്ഥ ജലവും ക്ഷേത്രത്തിനകത്തുനിന്നുള്ള കലശകുടങ്ങളുമാണ് ഉപയോഗിക്കുന്നത്. വേദിയില്‍ എത്തുന്നവരെ കൃഷ്ണമൂടി ചൂടുന്ന ശ്രീരാമന്‍ വട്ടകിരീടമണിയുന്നതും ഹനുമാന് ഉപഹാരം നല്‍കുന്നതും ഭരതന്‍ ശ്രീരാമനെ ആനയിക്കുവാനായി വേദിയില്‍ നിന്ന് ഇറങ്ങിയോടുന്നതും കഥയിലെ പ്രധാന സന്ദര്‍ഭങ്ങളാണ്.വര്‍ഷങ്ങളായി ഉണ്ണായിവാര്യാര്‍ കാലനിലയം വഴിപാടായാണ് കൂടല്‍മാണിക്യത്തില്‍ പട്ടാഭിഷേകം കഥകളി അവതരിപ്പിച്ചിരുന്നത് എന്നാല്‍ ഇത്തവണ ഉത്സവ കഥകളിയില്‍ നിന്നും കലാനിലയം പിന്‍മാറിയതിനേ തുടര്‍ന്ന് മറ്റ് പ്രശസ്ത കലാകാരന്‍മാരെ കൂടി ഉള്‍പെടുത്തിയാണ് പട്ടാഭിഷേകം കഥകളി അരങ്ങേറിയത്.
അരങ്ങില്‍ : സദനം കൃഷ്ണന്‍കുട്ടി,കലാനിലയം രാഘവന്‍,കരുണാകരക്കുറുപ്പ്,ഗോപി,ഗോപിനാഥന്‍,വാസുദേവപ്പണിക്കര്‍,കലാമണ്ഡലം ചമ്പക്കര വിജയകുമാര്‍,തൃപ്പയ്യ പീതാംബരന്‍,ഡോ.രാജീവ് (അര്‍ സി സി),വിനോദ് വാര്യാര്‍,കലാനിലയം മനോജ്,സുന്ദരന്‍,പ്രവീണ്‍,ഋഷികേശ്,വിശ്വജിത്ത് തമ്പാന്‍,വിഷ്ണു,ഗോകുല്‍,വസുദേവ് തമ്പാന്‍.
പാട്ട് : കലാമണ്ഡലം നാരായണന്‍,രാമകൃഷ്ണന്‍,രാജീവന്‍,സിനു,വിഷ്ണു,സഞ്ജയ്.
ചെണ്ട : കലാനിലയം ഉദയന്‍ ,കലാധരന്‍,രതീഷ്,വിനായകന്‍,അഖില്‍,കലാമണ്ഡലം ഹരീഷ്,
മദ്ദളം ; കലാനിലയം പ്രകാശന്‍,മണികണ്ഠന്‍,ശ്രീജിത്ത്.
ചുട്ടി : കലാനിലയം ഹരിദാസ്,ദേവദാസ്,വിഷ്ണു,ശ്യം മനോഹര്‍.

 

Hot this week

മാലിന്യ സംസ്ക്കരണത്തിനായി റിങ്ങ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം

ഇരിങ്ങാലക്കുട - മുരിയാട് ഗ്രാമ പഞ്ചായത്ത്‌ 2025 -26 വാർഷിക പദ്ധതിയിലുൾപ്പെട്ട...

ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 99 ലക്ഷം...

വ്യാപാരി വ്യവസായി സമിതി കൺവെൻഷൻ

കൊറ്റനല്ലൂർ:കേരള വ്യാപാരി വ്യവസായി സമിതി വേളൂക്കര യൂണിറ്റ് കൺവെൻഷൻ പഞ്ചായത്ത് പ്രസിഡണ്ട്...

ദേശീയപാത തൃശൂർ ആമ്പല്ലൂരിൽ സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു.

നെല്ലായി പന്തല്ലൂർ സ്വദേശി ജോഷിയുടെ ഭാര്യ 45 വയസുള്ള സിജിയാണ് മരിച്ചത്....

ഉപജില്ല നീന്തൽ മേള- അവിട്ടത്തൂർ എൽ.ബി.എസ്.എം. സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ 255 പോയൻ്റ് നേടി...

Topics

മാലിന്യ സംസ്ക്കരണത്തിനായി റിങ്ങ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം

ഇരിങ്ങാലക്കുട - മുരിയാട് ഗ്രാമ പഞ്ചായത്ത്‌ 2025 -26 വാർഷിക പദ്ധതിയിലുൾപ്പെട്ട...

ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 99 ലക്ഷം...

വ്യാപാരി വ്യവസായി സമിതി കൺവെൻഷൻ

കൊറ്റനല്ലൂർ:കേരള വ്യാപാരി വ്യവസായി സമിതി വേളൂക്കര യൂണിറ്റ് കൺവെൻഷൻ പഞ്ചായത്ത് പ്രസിഡണ്ട്...

ദേശീയപാത തൃശൂർ ആമ്പല്ലൂരിൽ സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു.

നെല്ലായി പന്തല്ലൂർ സ്വദേശി ജോഷിയുടെ ഭാര്യ 45 വയസുള്ള സിജിയാണ് മരിച്ചത്....

ഉപജില്ല നീന്തൽ മേള- അവിട്ടത്തൂർ എൽ.ബി.എസ്.എം. സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ 255 പോയൻ്റ് നേടി...

അവകാശ സംരക്ഷണ ദിനാചരണം

സീറോമലബാർ സഭ സമുദായ വർഷത്തിന്റെ ഭാഗമായും കത്തോലിക്ക കോൺഗ്രസ്‌ സംഘടിപ്പിക്കുന്ന അവകാശ...

മെട്രൊ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധയോഗം സംഘടിപ്പിച്ചു

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിൻ ആക്രമണത്തിന് ഇരയായതിന് എതിരെ IMA...
spot_img

Related Articles

Popular Categories

spot_imgspot_img