അനുപമമായി കൂടല്‍മാണിക്യത്തിലെ വിലാസിനി നാട്യം

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറിയ വിലാസിനി നാട്യം ശ്രദ്ധേയമായി.വിശ്വപ്രസിദ്ധ നര്‍ത്തകി സ്വപ്നസുന്ദരിയുടെ അരുമശിഷ്യയായ ഡോ.അനുപമ കൈലാഷാണ് പാരമ്പര്യക്ഷേത്രനൃത്തകലാരൂപമായ വിലാസിനീനാട്യം അവതരിപ്പിച്ചത്.നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആന്ധ്രാപ്രദേശിന്റെ ശൈലീകൃതമായ രണ്ടുനൃത്ത രൂപങ്ങളാണ് കൂച്ചിപ്പുടിയും (പുരുഷകേന്ദ്രീകൃതം) വിലാസിനീനാട്യവും (സ്ത്രീകേന്ദ്രീകൃതം). പാരമ്പര്യക്ഷേത്രനൃത്തകലാരൂപമായ വിലാസിനീനാട്യത്തിനു ഒരു പുതുജീവന്‍ നല്കി കലാലോകത്ത് നിരവധി സംഭാവന നല്‍കിയ വിശ്വപ്രസിദ്ധ നര്ത്തകി സ്വപ്നസുന്ദരിയുടെ അരുമശിഷ്യയാണ് ഡോ.അനുപമകൈലാഷ്. വളരെ സ്വാഭാവികവും ചിന്തോദീപവുമാര്‍ന്ന മനോധര്‍മശൈലി, അനിതരസാധാരണമായ ലാസ്യഭംഗി ഇവ അനുപമകൈലാഷിന്റെ ഓരോ അരങ്ങുകളുടേയും മാറ്റ് കൂട്ടുന്നു.

 

Hot this week

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

Topics

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...

സ്കൂൾ കലോത്സവ വേദിയിൽ ആദ്യമായി ആൺകുട്ടികളുടെ സംഘനൃത്തം

മാള ഉപജില്ല കലോത്സവത്തിൽ യു പി വിഭാഗം സംഘനൃത്ത മത്സരത്തിൽ ആദ്യമായി...

നിര്യാതനായി

ഇരിങ്ങാലക്കുട: റിട്ടയേഡ് റെയിൽവേ ഉദ്യോഗസ്ഥൻ കിഴുത്താനി പോട്ടയിൽ നാരായണൻ(88 വയസ്സ്) അന്തരിച്ചു. ഭാര്യ...
spot_img

Related Articles

Popular Categories

spot_imgspot_img