ഇരിങ്ങാലക്കുട : ബൈപ്പാസ് റോഡില്‍ രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.കാട്ടൂര്‍ റോഡില്‍ നിന്നും വരുകയായിരുന്ന തളിക്കുളം സ്വദേശി ജെജുവിന്റെ കാറില്‍ ഞവരികുളം ഭാഗത്ത് നിന്ന് വരുകയായിരുന്ന ഇരിങ്ങാലക്കുട സ്വദേശി ഷൈജു ഓടിച്ചിരുന്ന കാര്‍ അമിതവേഗതയില്‍ വന്ന് ഇടിക്കുകയായിരുന്നു.അപകടത്തില്‍ ഇരു കാറുകളും ഭാഗിഗമായി തകര്‍ന്നു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്ന് നല്‍കിയ ബെപ്പാസ് റോഡിലെ ഏറെ തിരക്കുള്ള പ്രദേശമായ നാല് റോഡുകള്‍ ചേരുന്നിടത്താണ് അപകടം നടന്നത്.ഇവിടെ രണ്ട് ഭാഗത്ത് ഹംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്ലും രണ്ട് റോഡുകളില്‍ ഹംപുകള്‍ ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്.
Advertisement