ആസ്വാദക മനം നിറച്ച് കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിലെ ആദ്യ ശീവേലി.

470

ഇരിങ്ങാലക്കുട : കേരളത്തിലെ ഉത്സവ സീസണ് അവസാനം കുറിക്കുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിലെ ആദ്യ ശീവേലി ആനന്ദനുഭൂതിയായി. മേടച്ചൂടില്‍ പഞ്ചാരിയുടെ കുളിര്‍കാറ്റ് വീശിയതോടെ മേളാസ്വാദകര്‍ സ്വയം മറന്നു.കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി രണ്ടാം ഉത്സവദിനമായ തിങ്കളാഴ്ച്ച ആദ്യ ശീവേലി എഴുന്നള്ളിപ്പിന് തുടക്കമായി.രാവിലെ 8.30തോടെ ആരംഭിച്ച പഞ്ചാരിമേളം മൂന്നു മണിക്കൂര്‍ നീണ്ടു. ക്ഷേത്ര മതില്‍ക്കകത്ത് ഇനി ആറാട്ടു ദിവസം വരെ ഏഴുപകല്‍ ശീവേലികളാണ് നടക്കുക. കിഴക്കേനടപ്പുരയില്‍ നിന്നു തുടങ്ങി, വിശാലമായ ക്ഷേത്ര മൈതാനിയില്‍ അണിനിരക്കുന്ന പതിനേഴു ഗജകേസരികള്‍. തിടമ്പേറ്റുന്ന കരിവീരനു ഇരുവശവും രണ്ടു കുട്ടിയാനകള്‍. കൂടല്‍മാണിക്യക്ഷേത്രത്തിന്റെ രാജകീയ പ്രൗഡി വിളംബരം ചെയ്യുന്ന എഴുന്നള്ളിപ്പുകളുടെ നാളുകളാണിനി.അന്നമനട ഉമാ മഹേശ്വരന്‍ ആയിരുന്നു തിടമ്പ് ഏറ്റിയത് . പഞ്ചാരിയുടെ മാസ്മര ലഹരിക്ക് പെരുവനം കുട്ടന്‍മാരാര്‍ ആദ്യകോല്‍ കലമ്പി.ക്ഷേത്രപ്രദക്ഷിണം പകുതിയാകുമ്പോള്‍ മേളം പടിഞ്ഞാറെ നടയിലെത്തും. കിഴക്കേ നടയില്‍ നില്‍ക്കുന്നവര്‍ക്ക് ഒരു പൂരം ക്ഷേത്രത്തിനുള്ളില്‍ നടക്കുന്നുണ്ട് എന്നു പോലും അപ്പോള്‍ അറിയാന്‍ കഴിയില്ല. ഒരു തരിമ്പു ശബ്ദംപോലും കിഴക്കേ ഗോപുരത്തിലെത്താത്ത വിധത്തിലുളള നിര്‍മ്മാണ ചാതുരിയാവാം ഒരു കാരണം. മറ്റൊന്ന് ക്ഷേത്ര സമുച്ചയത്തിന്റെ അപാരമായ വലുപ്പം

Advertisement