ബിംബശുദ്ധക്രീയകള്‍ പൂര്‍ത്തിയാക്കി സംഗമേശ്വന്‍ ഉത്സവത്തിനൊരുങ്ങുന്നു.

476

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ബിംബശുദ്ധക്രീയകള്‍ വ്യാഴാഴ്ച സമാപിക്കും. രണ്ടുദിവസങ്ങളിലായി കാലത്തും ഉച്ചപൂജയ്ക്കും നടത്തുന്ന ബിംബശുദ്ധിക്രീയകള്‍ക്കാണ് (ചതുശുദ്ധി,ധാര,പഞ്ചഗവ്യം പഞ്ചകം )വ്യാഴാഴ്ച വൈകീട്ടോടെ സമാപനമാകുന്നത്. ബിംബത്തിന് സംഭവിച്ചേക്കാവുന്ന ചെറിയ ദോഷങ്ങളെ പരിഹരിക്കുതിനായിട്ടാണ് ബിംബശുദ്ധക്രീയകള്‍ നടത്തുന്നത്. ബുധനാഴ്ച രാവിലെ മണ്ഡപത്തില്‍ ചതുര്‍ശുദ്ധി പൂജിച്ച് എതൃത്ത പൂജക്ക് ദേവന് അഭിഷേകം ചെയ്തു. തുടര്‍ന്ന് ഉച്ചപൂജക്ക് മുമ്പായി ദേവനെ പൂജിച്ച് ധാര നടത്തി. വൈകീട്ട് പതിവുപോലെ അത്താഴപൂജ നടന്നു.വ്യാഴാഴ്ച രാവിലെ മണ്ഡപത്തില്‍ പഞ്ചഗവ്യം പൂജിച്ച് എതൃത്തപൂജക്ക് ദേവനെ അഭിഷേകം നടത്തി. ഉച്ചപൂജക്ക് മുമ്പായി പഞ്ചകം പൂജിച്ച് ഉച്ചപൂജയ്ക്ക് അഭിഷേകം ചെയ്തതിന് ശേഷം.വൈകിട്ട് അത്താഴപൂജയ്ക്ക് മുമ്പായി മണ്ഡപത്തില്‍ സ്ഥലശുദ്ധി ചെയ്യും. വെള്ളിയാഴ്ച രാവിലെ മണ്ഡപത്തില്‍ പഞ്ചഗവ്യം പൂജിച്ച് എതൃത്ത് പൂജക്ക് ദേവന് അഭിഷേകം ചെയ്യും. എതൃത്ത്പൂജക്ക് മുമ്പ് കലശമണ്ഡപത്തില്‍ ബ്രഹ്മകലശപൂജ, പരികലശപൂജ, കുംഭേശകര്‍ക്കരി പൂജ, അധിവാസഹോമം എന്നിവ നടക്കും. ഒമ്പതുമണിയോടെ ബ്രഹ്മകലശാഭിഷേകങ്ങള്‍ ആരംഭിക്കും. ഉച്ചപൂജ പതിനൊരയോടെ അവസാനിക്കും. 27-ാം തിയ്യതി വെള്ളിയാഴ്ച്ച രാത്രി 8:10 നും 8:40 നും മദ്ധ്യേ കൊടിയേറ്റം നടത്തും.

Advertisement