കൂടല്‍മാണിക്യം ഉത്സവത്തിനായി ആനചമയങ്ങള്‍ ഒരുങ്ങുന്നു

927

ഇരിങ്ങാലക്കുട: പത്ത് ദിവസത്തേ ശ്രീ കൂടല്‍മാണിക്യം ഉത്സവത്തിനായി ആനചമയങ്ങള്‍ ഒരുങ്ങുന്നു. കൂടല്‍മാണിക്യം ദേവസ്വം ഓഫീസിലാണ് ചമയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. തിടമ്പേറ്റുന്ന ആനയുടേതടക്കം ഏഴ് ആനയ്ക്ക് തങ്കത്തിലും മറ്റ് പത്ത് ആനകള്‍ക്ക് വെള്ളിയിലുമാണ് നെറ്റിപ്പട്ടങ്ങള്‍. ആലവട്ടങ്ങളും വെഞ്ചാമരങ്ങളും വട്ടകയര്‍, മണി, ആനകള്‍ക്കുള്ള കാല്‍തള എന്നിവയുടെ നിര്‍മ്മാണങ്ങളും അവസാനഘട്ടത്തിലാണ്. തിടമ്പേറ്റുന്ന ആനയുടെ കുടയിലെ ഞാലിയും കുടക്കാലിലെ ചുറ്റുവളകളും ആലവട്ടം, വെഞ്ചാമരം എന്നിവയുടെ പിടിയും തങ്കത്തിലാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ വെള്ളിയിലുള്ള നെറ്റിപട്ടങ്ങള്‍ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ പ്രത്യേകതയാണ്. അരിമ്പൂര്‍ സ്വദേശി പുഷ്‌ക്കരന്റെ നേതൃത്വത്തിലാണ് ചമയങ്ങള്‍ ഒരുക്കുന്നത്. 27 മുതല്‍ മെയ് ഏഴുവരെയാണ് കൂടല്‍മാണിക്യം ഉത്സവം.

Advertisement