Friday, March 13, 2026
23.9 C
Irinjālakuda

പറപ്പൂക്കര ഇരട്ടക്കൊലപാതകം; ഒന്ന് മുതല്‍ അഞ്ച് പ്രതികളെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി

ഇരിങ്ങാലക്കുട: പറപ്പൂക്കര ഇരട്ടക്കൊലപാതക കേസില്‍ ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികളെ കുറ്റക്കാരാണെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. ആനന്ദപുരം വള്ളിവട്ടത്ത് രജീഷ് എന്ന മക്കു(33), പറപ്പൂക്കര ജൂബിലി നഗറില്‍ ചെറുവാള്‍ മരാശ്ശരി വീട്ടില്‍ ശരത്ത് എന്ന ശരവണന്‍ (32), നെടുമ്പാള്‍ മൂത്തേടത്ത് വീട്ടില്‍ സന്തോഷ് എന്ന കൊങ്കന്‍ സന്തോഷ് (37), ആനന്ദപുരം കൈപ്പഞ്ചേരി വീട്ടില്‍ ഷിനു (28), ആനന്ദപുരം വള്ളിവട്ടത്ത് രഞ്ജു (35) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2015 ഡിസംബര്‍ 25നാണ് സംഭവം. പരാതിക്കാരനായ പറപ്പൂക്കര നന്തിക്കര മേനാച്ചേരി വീട്ടില്‍ തിമോത്തി മകന്‍ മിഥു (25) ന്റെ ഭാര്യയെ രണ്ടാംപ്രതി കളിയാക്കിയതും മുണ്ടുപൊക്കി കാണിച്ചതും പരാതിക്കാരന്‍ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് സംഭവത്തിന് കാരണം. അന്നേദിവസം പ്രതികള്‍ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് പരാതിക്കാരന്‍രെ പറപ്പൂക്കരയിലുള്ള വാടകവീടിന് സമീപം റോഡില്‍ ചെന്നു. വൈകീട്ട് അഞ്ചിന് മൂന്നാംപ്രതി പരാതിക്കാരന്റെ വാടകവീട്ടിലേക്ക് വന്ന് ക്രിസ്തുമസ്സ് ആഘോഷിക്കുകയായിരുന്ന മിഥുനേയും കൂട്ടുകാരായ മെല്‍വിന്‍, ജിത്തുഎന്ന വിശ്വജിത്ത്, ശ്രീജിത്ത്, പ്രശാന്ത് എന്നിവരെ രണ്ടാം പ്രതിയുമായുള്ള പ്രശ്നം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് റോഡിലേക്ക് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. ഒന്നാംപ്രതി കൈവശം വച്ചിരുന്ന വാള്‍ കൊണ്ട് ശ്രീജിത്തിനെ വെട്ടിയും തടായന്‍ ചെന്ന മിഥുനെ നാലാം പ്രതി വാള്‍ കൊണ്ട് വെട്ടിയും രണ്ടാം പ്രതി ജിത്തുവിന്റെ തലയിലും കാലിലും അഞ്ചാം പ്രതി കമ്പിവടി കൊണ്ട് മെല്‍വിനേയും ജിത്തുവിനേയും അടിക്കുകയും ചെയ്തു. മൂന്നാംപ്രതി മെല്‍വിനെ വെട്ടി, അഞ്ചാംപ്രതി പ്രശാന്തിനെ കൈ കൊണ്ടിടിച്ചും മറ്റും ദേഹോപദ്രവമേല്‍പ്പിച്ചു. ആമ്പല്ലൂര്‍ വരാക്കര ദേശത്ത് രായപ്പന്‍ വീട്ടില്‍ കൊച്ചപ്പന്റെ മകന്‍ മെല്‍വിന്‍ (35), മുരിയാട് പനിയാറ വീട്ടില്‍ വിശ്വനാഥന്റെ മകന്‍ ജിത്തു എന്ന വിശ്വജിത്ത് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ കൊലപാതകം, വധശ്രമം എന്നീ കുറ്റങ്ങള്‍ ചെയ്തതായി കോടതി കണ്ടെത്തിയത്. ശിക്ഷ വിധിക്കുന്നതിനായി കേസ് 26ലേക്ക് മാറ്റി. സംഭവത്തില്‍ മെല്‍വിനും വിശ്വജിത്തും കൊല്ലപ്പെടുകയും മിഥുന്റെ ഇടതുകൈമുട്ടിലും ഇടതുകൈതണ്ടയിലും വലതുകാല്‍ മുട്ടിലും ശ്രീജിത്തിന്റെ തണ്ടലിനും വലതുകൈ മസിലിനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പുതുക്കാട് പോലീസ് ഇന്‍സ്പക്ടര്‍മാരായിരുന്ന എന്‍. മുരളീധരന്‍, കെ.എന്‍. ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 27 സാക്ഷികളെ വിസ്തരിക്കുകയും 51 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ.കെ ഡി ബാബു,പി ജെ ജോബി,സജിത്ത് ബാബു,ജിഷ ജോബി,എബിന്‍ ഗോപുരന്‍ എന്നിവര്‍ ഹാജരായി.

 

Hot this week

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

Topics

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img