ഇരിങ്ങാലക്കുട കെ എസ് ഇ ബി എക്‌സിക്യൂട്ടിവ് എഞ്ചിനിയറെ ചേര്‍പ്പ് പഞ്ചായത്തംഗങ്ങള്‍ ഉപരോധിച്ചു.

492

ഇരിങ്ങാലക്കുട : കെ എസ് ഇ ബി നമ്പര്‍ വണ്‍ സെക്ഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ എം നാരായണനെ ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് സി കെ വിനോദ് അടക്കം അംഗങ്ങള്‍ ഉപരോധിച്ചു.ചേര്‍പ്പ് പഞ്ചായത്തിലെ തെരുവ് വിളക്കുകള്‍ക്കായി ഒരു വര്‍ഷം മുന്‍പ് ഡെപ്പോസിറ്റ് തുക കെട്ടിവെച്ചിട്ടും ഇത് വരെ പണികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എക്‌സിക്യൂട്ടിവ് എഞ്ചിനിയറെ പഞ്ചായത്തംഗങ്ങള്‍ ഉപരോധിച്ചത്.2016-17 സാമ്പത്തിക വര്‍ഷം പഞ്ചായത്തിലെ 5 കിലോമീറ്ററോളം ദൂരത്തിലുള്ള പ്രദേശത്ത് തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് ഡെപ്പോസിറ്റ് തുകയായി 452370 രൂപ കെട്ടിവച്ചിരുന്നു.എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും സങ്കേതിക തകരാറുകള്‍ പറഞ്ഞ് പ്രവര്‍ത്തി വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഉപരോധ സമരം നടത്തിയത്.ഉപരോധം ആരംഭിച്ച ഉടന്‍ തന്നേ ഉന്നതതല ജനപ്രതിനിധികള്‍ ഇടപ്പെട്ട് അടുത്ത തിങ്കളാഴ്ച്ച തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ ആരംഭിക്കാം എന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചത്.ചേര്‍പ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജീഷ കളിയത്ത്,വികസനകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി എ ഹരിദാസ്,മെമ്പര്‍മാരായ കെ ആര്‍ സിദ്ധാര്‍ത്ഥന്‍,പി സന്ദീപ്,ശ്യാമള ടീച്ചര്‍,സജിത അനില്‍കുമാര്‍,ലൗലി എ വി,പ്രിയലത പ്രസാദ് തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

Advertisement