ദളിത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിരോധനിര തീര്‍ക്കാന്‍ സര്‍ക്കാര്‍ജീവനക്കാരും തയ്യാറാകണം : കെ.കെ വത്സരാജ്

345

ഇരിങ്ങാലക്കുട : അവകാശങ്ങള്‍ക്കായി പോരാടുന്നതോടൊപ്പം സാമൂഹ്യപരമായി തങ്ങളിലര്‍പ്പിതമായ കടമകള്‍ വിസ്മരിക്കരുതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് സര്‍ക്കാര്‍ ജീവനക്കാരെ ഓര്‍മപ്പെടുത്തി.രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ദളിത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിരോധനിര തീര്‍ക്കാന്‍ സര്‍ക്കാര്‍ജീവനക്കാരും തയ്യാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡണ്ട് പി.കെ.ശ്രീരാജ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാസെക്രട്ടറി എം.യു.കബീര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ ടി.എസ്.സുരേഷ് കണക്കും അവതരിപ്പിച്ചു.ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ജി.മോട്ടിലാല്‍,എ.ഐ.ടി.യു.സി.ജില്ലാസെക്രട്ടറി കെ.ജി.ശിവാനന്ദന്‍,സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ.സുധീഷ്, പി.കെ.അബ്ദുള്‍മനാഫ്,ആര്‍.ഹരീഷ്‌കുമാര്‍,എം.എസ്.സുഗൈദകുമാരി,വി.വി.ഹാപ്പി തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement