Sunday, May 11, 2025
28.9 C
Irinjālakuda

കരുവന്നൂര്‍ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണിവേലമഹോത്സവം ഏപ്രില്‍ 17ന്

കരുവന്നൂര്‍ : ചരിത്രപ്രസിദ്ധമായ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണിവേലമഹോത്സവം 2018 ഏപ്രില്‍ 17ന് ആഘോഷിക്കുന്നു. അചഞ്ചലഭക്തിയുടെയും വിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും സമ്മോഹനമായ കൂടിചേരലാണ് ഭരണിവേലമഹോത്സവം. മേടമാസത്തിലെ ഭരണിനാള്‍ പുലരുമ്പോള്‍ ഒരു ഗ്രാമത്തിന്റെയും പൂരപ്രേമികളുടെയും ആത്മസാക്ഷാത്കാരം പൂവണിയുന്ന സുദിനമായി. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തിരൂര്‍ വെട്ടത്തുനാട്ടില്‍ നിന്നും (ഇന്നത്തെ മലപ്പുറം ജില്ല) ഒരു കുടുംബം പടയോട്ടം പേടിച്ച് കരുവന്നൂരില്‍ ശങ്കരത്തുപറമ്പില്‍ (ക്ഷേത്രത്തിനു തെക്കുപടിഞ്ഞാറെ മൂലയില്‍) വിശ്രമം കൊണ്ടു. വിശ്രമാനന്തരം അവിടെ നിന്നും യാത്രയായപ്പോള്‍ കൊണ്ടുവന്ന ഓലക്കുട എടുക്കാന്‍ കഴിയുന്നില്ല. പിന്നീട് പ്രശ്നവിധി പ്രകാരം ദേവസാന്നിദ്ധ്യം മനസ്സിലാക്കുകയും തന്റെ കുടുംബരക്ഷക്കായി കുടപ്പുറത്തു പോന്ന പരദേവതയ്ക്ക് അവിടെ താല്‍ക്കാലിക ക്ഷേത്രം പണിതുവെന്നും, ശേഷം ശാസ്ത്രവിധിയാംവണ്ണം ഇന്നു കാണുന്ന ശ്രീ വെട്ടുകുന്നത്തുകാവ് ക്ഷേത്രം പണിതീര്‍ത്തു എന്നും പറയപ്പെടുന്നു.ഭരണിവേലമഹോത്സവത്തിന്റെ കൊടിയേറ്റം ബുധനാഴ്ച്ച നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ഏഴിന് നൃത്തനൃത്ത്യങ്ങള്‍, നാടകം, നൃത്തസന്ധ്യ, ഗാനമേള എന്നിവ നടക്കും. ഭരണിദിവസമായ ചൊവ്വാഴ്ച രാവിലെ അഭിഷേകം, മലര്‍ നിവേദ്യം, കലശാഭിഷേകം, 8.30 മുതല്‍ ശീവേലി, പഞ്ചാരിമേളം, ഒന്ന് മുതല്‍ കൊടിക്കല്‍ പറ, മൂന്നിന് പുറത്തേക്ക് എഴുന്നള്ളിപ്പ്, കാഴ്ചശീവേലി, തുടര്‍ന്ന് നിറമാല, ചുറ്റുവിളക്ക്, നാദസ്വരം, ദീപാരാധന, എട്ടിന് നാടകം, 11ന് തായമ്പക, കേളിപറ്റ്, 12ന് പുറത്തേക്ക് എഴുന്നള്ളിപ്പ്, 4.30ന് പാലക്കടയ്ക്കല്‍ ഗുരുതി, ബുധനാഴ്ച കാര്‍ത്തിക ദിവസം ഉച്ചതിരിഞ്ഞ് നാടന്‍ കലകളായ കുതിരക്കളി, ഭൂതംകളി എന്നിവ നടക്കും.

Hot this week

രാസലഹരി പിടികൂടിയ കേസിൽ സൽമാൻ റിമാന്റിലേക്ക്

Operation D Hunt ന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ കൊടകരയിൽ നിന്നും...

ഒടിയൻ പ്രദീപ് റിമാന്റിൽ

സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസിൽ ഒടിയൻ പ്രദീപ് റിമാന്റിൽ പുതുക്കാട് :...

ഇരട്ട തായമ്പക തത്സമയം

ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തിൽ ഇപ്പോൾ ഇരട്ട തായമ്പക തത്സമയംhttps://www.facebook.com/share/v/18oUQpox9T/ പോരൂർ ഉണ്ണികൃഷ്ണൻ &കല്പാത്തി...

അധ്യാപകർ കുട്ടികളുടെ ജീവിതവും ചിട്ടപ്പെടുത്തണം:വി.എം. സുധീരൻ.

ഇരിങ്ങാലക്കുട : ജനങ്ങളുടെ സാമൂഹിക നിലവാരത്തെ രൂപപ്പെടുത്തുന്നത് അധ്യാപക സമൂഹമാണെന്നും ചന്ദിക...

ടൈറ്റസ് ചേട്ടനില്ലാതെ എന്ത് ഉത്സവം- video

video link https://www.facebook.com/irinjalakudanews/videos/1240347424150678

Topics

2025 ലെ മാണിക്യശ്രീ പുരസ്‌കാരം ആചാര്യൻ ശ്രീ. കലാനിലയം രാഘവനാശാന്

2025 ലെ മാണിക്യശ്രീ പുരസ്‌കാരത്തിന് അർഹനായ പ്രശസ്ത‌ കഥകളി ആചാര്യൻ ശ്രീ....

ഉത്സവ പ്രേമികളുടെ ദാഹമകറ്റാന്‍ ആർദ്രം പാലിയേറ്റീവ് കെയർ

കൂടൽമാണിക്യം ഉത്സവത്തിന്റെ ഭാഗമായി, ആർദ്രം പാലിയേറ്റീവ് കെയർ സെന്ററിന്റെ നേതൃത്വത്തിൽ തെക്കേ...
spot_img

Related Articles

Popular Categories

spot_imgspot_img