അപൂര്‍വ്വ രോഗത്താല്‍ ഓര്‍മ്മ നഷ്ടപ്പെട്ട ഗായകന്‍ കൂടിയായ പെയിന്റിംഗ് തൊഴിലാളിയുടെ നിര്‍ധന കുടുംബം ചികില്‍സാ സഹായം തേടുന്നു.

1172

വെള്ളാങ്ങല്ലൂര്‍ : ഗ്രാമപഞ്ചായത്തിലെ വള്ളിവട്ടം പട്ടേപ്പാടത്ത് കുട്ടപ്പന്റെ മകന്‍ പ്രസാദ് ( 44) ന്റെ കുടുംബമാണ് ഉദാരമതികളുടെ കനിവ് തേടുന്നത്.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കണ്ടു വരുന്ന തലച്ചോറ് ചുരുങ്ങി വരുന്ന രോഗമാണ് പ്രസാദിന്. ഭാര്യയും 5 വയസുള്ള ഒരു പെണ്‍കുട്ടിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം പ്രസാദായിരുന്നു. നാല് സെന്റ് സ്ഥലത്ത് പണി പൂര്‍ത്തീകരിക്കാത്ത വീട്ടിലാണ് താമസം.പ്രസാദിന്റെ ഒരു മാസത്തെ മരുന്നിന് മാത്രം പതിനായിരം രൂപയോളം ചിലവ് വരുന്നു. വീടുപണിയ്ക്കും ചികിത്സക്കുമായി കടം വാങ്ങിയ പണം ബാധ്യതയായി നില്‍ക്കുകയും ചെയ്യുന്നു.ഭാര്യ രജിലയ്ക്ക് ഓര്‍മ്മ നഷ്ടപ്പെട്ട ഭര്‍ത്താവിനെ കൊച്ചു കുട്ടിയെ പോലെ പരിചരിക്കേണ്ടി വരുന്നു. ഇതിനാല്‍ എന്തെങ്കിലും ജോലിക്ക് പോകാനോ മകള്‍ക്ക് ആഹാരം ഉണ്ടാക്കി കൊടുക്കാനോ സാധിക്കുന്നില്ല. മികച്ച പാട്ടുകാരനായ പ്രസാദിന് സംഗീത ലോകത്തെ കുറിച്ചു മാത്രമാണ് കുറച്ചു ഓര്‍മ്മയുള്ളത്. സംഗീതത്തിലൂടെ തന്റെ ഭര്‍ത്താവിന്റെ ഓര്‍മ്മ തിരിച്ചു കൊണ്ടു വരാനാകുമെന്ന വിദഗ്ദ ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ നേരിയ ഒരു പ്രതീക്ഷയാണ് രജിലയ്ക്ക് ഉള്ളത്. ഇതിന് വലിയ സാമ്പത്തികം ആവശ്യമാണ്. ഇതിനായി പ്രസാദ് ചികിത്സാ സഹായ നിധി എന്ന പേരില്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.ച്ച്.അബ്ദുല്‍ നാസര്‍ ചെയര്‍മാനും ടി.ആര്‍.സുരേഷ് കണ്‍വീനറും അബ്ദുല്‍ ലത്തീഫ് കാട്ടകത്ത് ട്രഷററുമായി സമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.വള്ളിവട്ടം സര്‍വ്വീസ് സഹകരണ ബാങ്കിലും ( A/C N.o. 6812), SBI വള്ളിവട്ടം ശാഖയിലും ( A/C No. 37627973453, IFSC code SBIN0071254) എക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് 9495247417 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Advertisement