ഊരകം എടക്കാട്ട് പാടശേഖരത്തില്‍ വന്‍ തീപിടുത്തം

821
Advertisement

പുല്ലൂര്‍ :ഊരകം എടക്കാട്ട് ശിവക്ഷേത്ത്രതിന് സമീപത്തേ എടക്കാട്ട് പാടശേഖരത്തില്‍ വന്‍ തീപിടുത്തം.വ്യാഴാഴ്ച്ച ഉച്ചയോടെയാണ് പാടത്ത് തീപടരുന്ന നാട്ടുക്കാരുടെ ശ്രദ്ധയില്‍പെടുന്നത്.തുടര്‍ന്ന് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.പാടത്ത് കാറ്റുണ്ടായതിനാല്‍ തീ ആളിപടരുകയും രക്ഷാപ്രവര്‍ത്തനം വിഷമത്തിലാവുകയുമായിരുന്നു.കനത്ത ചൂടില്‍ ഉണങ്ങിയ പുല്ലിന് തീപിടിച്ചതാകുമെന്ന് കരുതുന്നു.തീ അണച്ചതിന് ശേഷം വീണ്ടും മണിക്കൂറകള്‍ക്ക് ശേഷം പാടത്തിന് തീ പിടിച്ചു.മടങ്ങിപ്പോയ ഫയര്‍ഫോഴ്‌സ് തിരികെ വന്നാണ് തീ നിയന്ത്രിച്ചത്.കഴിഞ്ഞ വര്‍ഷവും സമിപത്തേ പാടങ്ങളില്‍ വന്‍ തോതില്‍ ഇതേ സമയങ്ങളില്‍ തീപിടുത്തം ഉണ്ടായിരുന്നു.ഇരിങ്ങാലക്കുട ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ നാട്ടുക്കാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിദേയമാക്കിയത്.

Advertisement