സഹകരണ മേഖല ഗ്രാമീണ ജീവിതത്തിന്റെ ജീവശ്വാസം : മേരി തോമസ്

558

ഇരിങ്ങാലക്കുട : ഗ്രാമീണ ജീവിതത്തിന്റെ നാഡീ ഞരമ്പുകളാണ് സഹകരണ മേഖല എന്നും സഹകരണ മേഖലയുടെ തളര്‍ച്ച ഗ്രാമീണ ജീവിതത്തില്‍ ചൂഷണം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുമെന്നും തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അഭിപ്രായപ്പെട്ടു. സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുവര്‍ നാടിന്റെ ശത്രുക്കളാണെന്നും അത്തരക്കാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കല്‍ സ്റ്റോര്‍ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. ചടങ്ങില്‍ ബാങ്ക് പ്രസിഡണ്ട് ജോസ്.ജെ.ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഉത്ഘാടനത്തോട് അനുബന്ധിച്ച് ആര്‍ദ്രം പാലിയേറ്റീവ് കെയര്‍ യൂണീറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് ആര്‍ദ്രം ചെയര്‍മാന്‍ ഉല്ലാസ് കളക്കാട്ട് ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന്‍ ജില്ലാപഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നളിനി ബാലകൃഷ്ണന്‍, മുരിയാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാജു വെളിയത്ത്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.പി.പ്രശാന്ത്,അജിത രാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് തത്തംപ്പിള്ളി പഞ്ചായത്ത് മെമ്പര്‍മാരായ തോമസ് തൊകലത്ത്,ടെസ്സി ജോഷി,എം.കെ.കോരുകുട്ടി,കവിത ബിജു, മുകുന്ദപുരം സഹകരണ അസി.രജിസ്ട്രാര്‍ എം.സി.അജിത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് എന്‍.കെ.കൃഷ്ണന്‍ സ്വാഗതവും ബാങ്ക് സെക്രട്ടറി സപ്ന.സി.എസ് നന്ദിയും രേഖപ്പെടുത്തി.

 

Advertisement