അവിട്ടത്തൂര്‍ സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു.

794
Advertisement

അവിട്ടത്തൂര്‍ : എല്‍ ബി എസ് എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു. സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ച ക്യാമ്പ് വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരതിലകന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ബെന്നി വിന്‍സന്റ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ. വിനയന്‍, ജയശ്രീ അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. എ.വി രാജേഷ്, ഹെഡ്മാസ്റ്റര്‍ മെജോ പോള്‍, എ സി സുരേഷ്, കെ.കെ കൃഷ്ണന്‍ നമ്പൂതിരി, ആല്‍ഡ്രിന്‍ ജെയിംസ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍, ഡി.ഹസിത, അനഘ എന്നിവര്‍ സന്നിഹിതരായിരുന്നു.റിട്ടയേര്‍ഡ് പോലീസ് ഓഫീസര്‍ തോമസ് കാട്ടൂക്കാരനാണ് രണ്ടു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിന്റെ പരിശീലകന്‍.

Advertisement